പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ബെംഗളൂരു: പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന്റെ തുടയ്ക്ക് പരിക്കേറ്റു.

വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വൈറ്റ്ഫീൽഡ് സ്വദേശി പ്രസാദിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇയാൾ മൊബൈൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയത്.

ഇന്നലെ ബൈക്കിൽ പോകുമ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്ന് ഡോക്ടർ അറിയിച്ചത്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

മൊബൈൽ പൊട്ടിത്തെറിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മൊബൈൽ ഫോൺ വാങ്ങിയ കടക്കാർ മൊബൈലിന്റെ പണവും നൽകാമെന്നാണ് പറയുന്നത്.

എന്നാൽ, ശസ്ത്രക്രിയയ്ക്ക് നാലുലക്ഷം രൂപയാണ് ചെലവ്. ഇതേതുടർന്ന് മുഴുവന് ബില്ലും അടക്കണമെന്ന് പരിക്കേറ്റ യുവാവ് ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ച് വീട്ടുകാർ മൊബൈൽ സെന്ററിൽ പരാതി പറയാൻ ചെന്നപ്പോൾ കൃത്യമായി പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വൈറ്റ്ഫീൽഡിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രസാദ് ഇപ്പോൾ മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലാണ്.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ജോലി ചെയ്യാതെ വിശ്രമിച്ചാൽ വീട്ട് ചെലവും ആരു നൽകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ മുഴുവൻ ചെലവും കമ്പനി വഹിക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകനെ സമീപിക്കാനാണ് പ്രസാദ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts