തെരഞ്ഞെടുപ്പ് പരിശോധന, 18 ലക്ഷം പിടിച്ചെടുത്തു

ബെംഗളൂരൂ: മൈസൂരു-ടി. നര്‍സിപുര്‍ പാതയിലെ ചെക്‌പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി.

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്‍റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്‌പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ചെക്‌പോസ്റ്റുകളിലും തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതരുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. ഇതിനകം മൈസൂരു ജില്ലയില്‍നിന്ന് കണക്കില്‍പെടാത്ത 31.80 ലക്ഷം രൂപയും 1.25 കോടി രൂപയുടെ മദ്യവുമാണ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!
[masterslider id="10"]

Related posts