കൈക്കൂലി നൽകാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി , കുഞ്ഞു മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ 

ബെംഗളൂരു: കൈക്കൂലി വൈകിയതിന്റെ പേരിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്തതായി ആരോപണം.

യഡ്ഗിര്‍ ഗവ.ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച്‌ നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത് ബന്ധുക്കള്‍ പറഞ്ഞു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ഡോക്ടറുടെ അനാസ്ഥ കാരണമാണ് ഗര്‍ഭസ്ഥ ശിശു മരണം എന്നാരോപിച്ച്‌ സംഗീതയുടെ ബന്ധുക്കളും പ്രദേശവാസികളും വെള്ളിയാഴ്ച ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ ഡെപ്യുട്ടി കമീഷണര്‍ ആര്‍ സ്‌നേഹല്‍ ആരോപണ വിധേയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് ഏത് മേഖലയിലും കൈക്കൂലിയെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts