ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 6 പേർ കോവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 74 ആയി. നഗരത്തിലെ മരണ നിരക്ക് 4.91% ആയി ഉയർന്നു.107 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു.
അകെ രോഗബാധിതരുടെ എണ്ണം 1505 ആയി.
32,40,67,81 വയസുള്ള 4 പുരുഷന്മാരും 47,85 വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല.
മരിച്ച ആറ് പേരിൽ നാല് പേർ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും രണ്ട് പേർ ഇൻഫ്ലുൻസ പോലുള്ള അസുഖം ബാധിച്ചും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ ഇൻഫ്ലുൻസ പോലുള്ള അസുഖങ്ങളെ തുടർന്നും 8 പേർ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച അകെ രോഗികളുടെ 56% ആണിത്. എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു
രോഗബാധിതരിൽ 23 പേരുടെ കോൺടാക്ട് വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു.
അസുഖം സ്ഥിരീകരിച്ചവരിൽ ഒരാൾ അന്യജില്ലയായ കോലാറിൽ നിന്നെത്തിയതാണ്.
പുതിയ കേസുകളിൽ 17 പേർക്
മുൻപ് രോഗം സ്ഥിരീകരിച്ച
രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്. ആറ് പേർ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ടാണ്.
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട്
ചെയ്തിട്ടില്ല.