അൺലോക്ക് കാലത്തും നിർധനർക്ക് ഭക്ഷണം നൽകി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് കാലത്ത് ജോലികൾ നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക്
കർണാടക പ്രവാസി കോൺഗ്രസ് കെ.ആർ. പുരം ഘടകത്തിന്റെ നേതൃത്വത്തിൽ അൺലോക്ക്ഡൗൺ  ഒന്നിൽ 150 ഓളം കുടുംബങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇന്ന് ബെംഗളൂരു വിജ്ഞാന നഗറിൽ ഭക്ഷണം നൽകി.

കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാട്ടിൽ വരുത്തുതിയ വിപത്തുകളിൽ ഏറ്റവും വലുത് തൊഴിലില്ലായ്മയാണ്, അതിനാൽ ഭൂരിഭാഗം ജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കി ആണ് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരായ ബെന്നി ജോസഫ്, സജ്ജീവ് ശേഖരൻ, നന്ദകുമാർ, മനോജ്‌, ബിനു പൊന്നപ്പൻ, ജിജു ജോസ് വിനു തോമസ് എന്നിവർ നേതൃത്വം നൽകി. ലോക്ക്ടൗണിന്റെ ആദ്യ ദിനങ്ങൾ മുതൽ കെ. പി സി യുടെ കെ അർ പുരം ഘടകം നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us