ലഹരിമരുന്നുകേസിൽ രാഷ്ട്രീയ വിവാദം മുറുകുന്നു; അറസ്റ്റിലായ രാഹുൽ ഷെട്ടിയും മന്ത്രി ആർ. അശോകും സൗഹൃദം പങ്കിടുന്ന ചിത്രം പുറത്തുവിട്ട് കോൺഗ്രസ്

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ രാഷ്ട്രീയനേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് പ്രതികൾ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരുന്നത്. റവന്യുമന്ത്രി ആർ. അശോകിന് രാഹുൽ മധുരം നൽകുന്ന ചിത്രമാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ചിത്രം ഇരുവരും തമ്മിലുള്ള അടുത്തബന്ധമാണ് കാണിക്കുന്നതെന്നും ലഹരിമരുന്ന് കേസിലെ പ്രതികളുമായി ബി.ജെ.പി. നേതാക്കൾക്കുള്ള ബന്ധം മറച്ചുവെക്കാനാണ് മറ്റ് പാർട്ടി നേതാക്കൾക്കെതിരേ ആരോപണമുന്നയിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

ഇതോടെ ലഹരിമരുന്ന് കേസ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്. രണ്ടു പേരും പരസ്പരം മധുരം പങ്കുവെക്കുന്നുണ്ടെങ്കിൽ ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ജനങ്ങൾക്ക് മനസ്സിലാകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

നാല് വർഷം മുമ്പുള്ള ചിത്രമാണ് പുറത്തുവന്നത്. നടി രാഗിണി ദ്വിവേദി ബി.ജെ.പി.ക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ചിത്രമാണ് കോൺഗ്രസ് ആദ്യം പുറത്തുവിട്ടത്.

ഇതിന് മറുപടിയായി നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരുമൊത്തുള്ള ചിത്രം ബി.ജെ.പി.യും പുറത്തുവിട്ടു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

നടി സഞ്ജന നൽകിയ മൊഴിയിൽ രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന് പുറത്തുവന്നിരുന്നു. ഇതിനിടയിൽ കോൺഗ്രസ് എം. എൽ.എ. സമീർ അഹമ്മദ് ഖാന്റെ സഹായിയോടൊപ്പം സഞ്ജന ഗൽറാണി ശ്രീലങ്കയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തെന്ന ആരോപണവുമുയർന്നു.

സെൻട്രൽ ക്രൈംബ്രാഞ്ച് സമീർ അഹമ്മദിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതോടെ രാഷ്ട്രീയ വിവാദം ശക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts