മുൻ കാമുകിയെ പേടിച്ച് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്നു

ബെംഗളൂരു: ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച്‌ ഭര്‍ത്താവ് കടന്നു.വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച്‌ കടന്നത്.

വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ്‌ പറഞ്ഞത്. വിവാഹത്തിന് മുമ്പ് ഭാര്യയോട് വിജയ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് കാമുകി വിജയ്‌യെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭയത്തിലായിരുന്നു ഇയാള്‍ കടന്നു കളഞ്ഞത്.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ കാര്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയെന്നും, ഇതിനിടെ വിജയ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നുവെന്നും അയാളുടെ ഭാര്യ പറഞ്ഞു. യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
[masterslider id="10"]

Related posts