ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : ഓടികൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു .

മലപ്പുറം വളാഞ്ചേരി സ്വദേശി സൈനുദ്ധീൻ്റെ മകൻ
ശാഹുൽ ഹമീദിനാണ് അപകടം സംഭവിച്ചത് ഇരുകാൽപാദങ്ങളും ചിതറിപ്പോയ നിലയിലാണുളളത് .

ബെംഗളൂരു പീനിയ സുറാനാ കോളേജ് വിദ്യാർത്ഥിയായ ശാഹുൽ യശ്വന്തപുരം കണ്ണൂർ എക്സ്പ്രസ്സ് തീവണ്ടിയിൽ നാട്ടിലേക്ക് പോകുന്ന വഴിക്ക് ബാനസവാടി സ്റ്റേഷൻ എത്തുന്നതിൻ്റെ അൽപ്പം മുന്പെയാണ് അപകടത്തിൽപെട്ടത്.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

തീവണ്ടിയുടെ വാതിൽ പടിയിൽനിന്ന ശാഹുലിൻ്റെ പിറകിൽ വാതിൽവന്നിടിക്കുകയായിരുന്നു എന്നും ഇതിനെ തുടർന്ന് പാളത്തിലേക്ക് തെറിച്ച് വീഴുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ശിവാജി നഗർ ബോറിംങ്ങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് ബെംഗളൂരു കെ എം സി സി ശിവാജി നഗർ ഏരിയാ പ്രവർത്തകർ സഹായത്തിനെത്തി.

ഡോക്ടറെകണ്ട് അപകടത്തിൻ്റെ വ്യാപ്തി ചോദിച്ചറിഞ്ഞ പ്രവർത്തകർ കുട്ടിയെ വിദഗ്ധ ചികിത്സക്ക് ഹോസ്മാറ്റ്  ആശുപത്രിയിലേക്ക് മാറ്റി. മുഴുവനായും തകർന്ന ഒരു കാൽ മുറിച്ച് മാറ്റേണ്ടി വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം
[masterslider id="10"]

Related posts

Click Here to Follow Us