ലൈംഗികാരോപണം , സിനിമാ നിർമാതാവ് അറസ്റ്റിൽ

കൊച്ചി: വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ.

തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി രാജ്യത്തെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ 15 വർഷമായി വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. 80 പവൻ സ്വർണവും 70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർട്ടിൻ സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.

  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

ഹൈക്കോടതി കഴിഞ്ഞയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു
[masterslider id="10"]

Related posts

Click Here to Follow Us