വികസന പ്രവർത്തനങ്ങൾക്കായി മംഗളൂരു വിമാനത്താവളം അടക്കുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് കൂടും 

ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മംഗളൂരു ബജ്‌പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതല്‍ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരക്ക് ഏറിയേക്കും. കാസര്‍കോട് ജില്ലക്കാരിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്.

ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളമാകാന്‍ സാധ്യതയുള്ളതാണ് തിരക്ക് കൂടാന്‍ കാരണമാകുന്നത്. കണ്ണൂരിലേയ്ക്ക് ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണ് വിവരം. അതേസമയം, കോഴിക്കോട് വിമാനത്താവളം റണ്‍വേ റീകാര്‍പെറ്റിങ് നടക്കുന്നതിനാല്‍ ഇവിടെയും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ നടക്കുന്നില്ല. അതിനാല്‍, രാത്രിയിലും രാവിലെ 10 വരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഈ മാസം 15ന് ആരംഭിച്ച അറ്റകുറ്റപ്പണി ആറു മാസം കൊണ്ടാണ് പൂര്‍ത്തിയാകുക. റണ്‍വേ റീകാര്‍പെറ്റിങ്ങിനായി ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയാണ് വിമാനത്താവളം അടയ്ക്കുക എന്നാണ് മംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിനിടയ്ക്കുള്ള സമയങ്ങളിലായിരിക്കും ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2023 മേയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയിലാണ് പ്രവൃത്തി നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts