പട്ടാപ്പകല്‍ ബി.എം.ടി.സി ബസില്‍ കൊലപാതകം;സിനിമ സ്റ്റൈലില്‍ സംഭവം നടന്നത് ഹോസുര്‍ റോഡില്‍.

ബെംഗളൂരു : ഇന്നലെയാണ് സംഭവം അനെക്കല്ലില്‍ നിന്ന് മജെസ്റ്റിക്കിലേക്ക് പോകുന്ന ബി എം ടി സി ബസ്സില്‍ മുന്‍ വാതിലിലൂടെ മൂന്നു പേര്‍ കയറുന്നു,ബസ്സില്‍ അവര്‍ ഒരാളെ തിരയുന്നു,ആളെ കണ്ടെത്തുന്നു നിമിഷങ്ങള്‍ക്കകം അരയിലുണ്ടായിരുന്ന കത്തി വലിച്ചൂരുന്നു അയാളെ കുത്തി വീഴ്ത്തുന്നു,സമീപത്തുള്ള യാത്രക്കാരുടെ എല്ലാം ശരീരത്തിലേക്ക് രക്തം ചിതറി തെറിക്കുന്നു,കത്തി ചൂണ്ടി തന്നെ യാത്രക്കാരോടും ബസ്‌ ജീവനക്കാരോടും അനങ്ങരുത് എന്ന് ആന്ഗ്യം കാണിക്കുന്നു,തിരിച്ചിറങ്ങി പോകുന്നു,കുത്ത് കൊണ്ട് ആള്‍ അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.ഇത് എതെങ്കില്ലും കന്നഡ വയലന്‍സ് പടത്തിലെ രംഗമോ തിരക്കഥയോ അല്ല.

ഇന്നലെ ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ സംഭവിച്ച കാര്യം ആണ്,സുരേഷ് എന്ന് വിളിപ്പേരുള്ള സീതാറാം ആണ് ആ നിര്‍ഭാഗ്യവാന്‍,വിഷയം വ്യക്തിപരമായ കാര്യമാണ് എന്നാണ് പോലിസ് അറിയിച്ചത്,രാവിലെ ഹോസ്കൊട്ടെയില്‍ നിന്നും കൊലയാളി സംഘത്തെ പേടിച്ച് സുരേഷ് ചന്ദപുരക്ക്

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

സമീപമുള്ള കെ ഇ ബിയില്‍ എത്തി അവിടെനിന്നു അനെക്കല്ലില്‍ നിന്ന് സിറ്റി യിലേക്ക് പോകുന്ന ബസ്സില്‍ കയരുകയയിരുന്നു,തന്നെ പിന്തുടരുന്നവരെ കണ്ടിട്ടാണ് ബസില്‍ കയറിയത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്,കൊലയാളി സംഘവും ബസിനെ പിന്തുടര്‍ന്നു അവസാനം കൊനപ്പന അഗ്രഹാര സ്റ്റോപ്പില്‍ ട്രാഫിക്കില്‍ ബസ് നിര്‍ത്തിയ തക്കം നോക്കി സംഘം ബസില്‍ കയറുകയും കൃത്യം നിര്‍വഹിക്കുകയുമാണ് ഉണ്ടായത്.

കൊലയാളികള്‍ മൂന്നു പേരില്‍ ഒരാള്‍ അറുപതു വയസ്സ് തോന്നിക്കുന്ന ആളും ബാക്കി രണ്ടുപേര്‍ 20-25 വയസ്സ് തോന്നിക്കുന്നവരും ആയിരുന്നു,ബസ്‌ നിര്‍ത്താന്‍ ജീവനക്കാരെ ഭീഷണിപ്പെ ടുതിയതായും പോലിസ് നെ അറിയിച്ചു,കയ്യില്‍ ആയുധങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ ആര്‍ക്കും അവരെ തടഞ്ഞു നിര്‍ത്താനും കഴിഞ്ഞില്ല.തെലുഗില്‍ ആയിരുന്നു അവര്‍ തമ്മിലുള്ള സംസാരം എന്നു യാത്രക്കാര്‍ അറിയിച്ചു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

റോഡരികില്‍ പ്ലാസ്റിക് പൂ കച്ചവടം നടത്തുന്ന കുടുംബമാണ് സുരെഷിന്റെത് ഭാര്യയും ഒരു മകനും ഉണ്ട്,അവര്‍ പ്ലാസ്റിക് പുഷ്പം വാങ്ങാന്‍ ആന്ധ്രയില്‍ നിന്ന് നഗരത്തിലെത്തിയതയാണ് അറിയാന്‍ കഴിഞ്ഞത്,സുരേഷിന്റെ മൃതദേഹം ഇലക്ട്രോണിക് സിറ്റി യിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts