മലയാളി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പരിശീലകന് ജാമ്യമില്ല;

ബെംഗളൂരു :  യെലഹങ്കയിൽ മലയാളി വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലയാളി ക്രിക്കറ്റ് പരിശീലകനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാലഹള്ളി നിവാസിയായ നസീറി(30)നാണ് ജാമ്യം നിഷേധിച്ചത്. പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം ജാമ്യത്തിന് അപേക്ഷിക്കാമെന്നു കോടതി നിർദേശിച്ചു. ക്രിക്കറ്റ് അക്കാദമി നടത്തുന്ന നസീർ കഴിഞ്ഞ മാസം 27നു യെലഹങ്കയിൽ ജികെവികെ ഗ്രൗണ്ടിലെ പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ 13 വയസ്സുള്ള വിദ്യാർഥിയോടു മോശമായി പെരുമാറിയെന്നാണു പരാതി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണു പൊലീസ് നസീറിനെ അറസ്റ്റ് ചെയ്തത്.

Read More

കേരളസമാജത്തിന്റെ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25ന്

ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ അർബുദ നിർണയ വാഹനമായ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25നു നാഗവാര ടെക്നോപാർക്കിലെ വൈറ്റ് ഓർക്കിഡ് കൺവൻഷൻ ഹാളിൽ നടക്കും. രാവിലെ 10.30നു നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിനർജി ഗ്രൂപ്പ് സിഎംഡി സാങ്കി പ്രസാദ്, സിനിമാതാരവും എംപിയുമായ ഇന്നസെന്റ്, കേരളകൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്, ബൈരത്തി ബസവരാജ് എംഎൽഎ, ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി, സ്പെഷലിസ്റ്റ് ആശുപത്രി എംഡി ഡോ. ഷഫീക്ക്, ഡോ. പ്രസാദ്…

Read More

പനി മൂര്‍ച്ചിച്ചതോ അതോ പരാജയ ഭീതിയോ? അമിത് ഷാ കര്‍ണാടക സന്ദര്‍ശനം വെട്ടിച്ചുരുക്കി പിന്‍വലിയുന്നു.

ബെംഗളൂരു: പനി മൂർച്ഛിച്ചതിനെ തുടർന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തീരദേശ കർണാടക സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിക്കു മടങ്ങി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് എത്തിയത്. 104 ഡിഗ്രി പനിയും ചുമയും കാരണമാണു മടങ്ങേണ്ടി വന്നതെന്നു ശോഭാ കരന്തലാജെ എംപി പറഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ പാർട്ടി റാലിയിൽ പങ്കെടുത്ത ശേഷം ഗോകർണം സന്ദർശിക്കേണ്ടിയിരുന്ന അമിത് ഷാ ഹൊന്നവാരയിൽ നിന്നു ഹുബ്ബള്ളി വഴി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ നിന്നുള്ള ബിജെപിയുടെ സാമൂഹിക മാധ്യമ…

Read More

ബെംഗളൂരു ചലച്ചിത്രമേള ചൂടോടെ നിങ്ങളില്‍ എത്തിക്കാന്‍ ബെംഗളൂരു വാര്‍ത്ത ഒരുങ്ങിക്കഴിഞ്ഞു;ബെംഗളൂരുചലച്ചിത്ര മേളക്ക് പ്രത്യേക പേജ് ഒരുക്കി ആദ്യത്തെ മലയാള ന്യൂസ്‌ പോര്‍ട്ടല്‍.

ബെംഗളൂരു : നഗരത്തിന്റെ വികാരമാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള,ഇന്ന് വിധാന്‍ സൌധയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്ന ഈ മേള മാര്‍ച്ച്‌ ഒന്ന് വരെ നീണ്ടു നില്‍ക്കും. ഉത്ഘാടന ചിത്രവും സമാപന പരിപാടികളും വിധാന്‍ സൌധയില്‍ ആണെങ്കിലും ചലച്ചിത്ര മേള പൂര്‍ണമായും നടക്കുന്നത് യെശ്വന്ത് പൂരില്‍ ഉള്ള ഒരിയോന്‍ മാളില്‍ ആണ്. ചലച്ചിത്ര മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം ഞങ്ങള്‍ സമയ സമയങ്ങളില്‍ നിങ്ങള്ക്ക് എത്തിച്ചു കൊണ്ടിരിക്കും അത് ചിത്രമായി വാര്‍ത്തയായി ഫേസ്ബുക്ക്‌ ലൈവ് ആയി…അങ്ങനെ അങ്ങനെ …. ചലച്ചിത്ര മേളയുടെ പ്രത്യേക പേജിലേക്ക് പ്രവേശിക്കാന്‍ ഇവിടെ…

Read More

പ്രധാന മന്ത്രിയുടെ “സ്വച്ഛ് ഭാരത്‌” പദ്ധതിയെ അനുകരിച്ച് ‘സ്വച്ഛ് ബെംഗളൂരു’വുമായി ബിബിഎംപി

ബെംഗളൂരു : കേന്ദ്ര നഗരവികസന വകുപ്പിന്റെ സ്വച്ഛ് സർവേക്ഷൺ (ശുചിത്വ സർവേ) പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, 24 മുതൽ മാർച്ച് നാലുവരെ ക്ലീൻ ബെംഗളൂരു പ്രചാരണവുമായി ബിബിഎംപി. ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു താഴേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് യുദ്ധകാലാടിസ്ഥാനത്തിൽ നഗരശുചീകരണ പരിപാടിയുമായി നഗരഭരണകൂടം മുന്നോട്ടു പോകുന്നത്. സ്വച്ഛ സർവേക്ഷൺ നഗരത്തിൽ നടക്കുന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട റാങ്കിങ് ബെംഗളൂരുവിനെ ബാധിക്കുമോ എന്ന ഭീതി ബിബിഎംപി ഉദ്യോഗസ്ഥർക്കിടയിലുണ്ട്. നഗരജനതയുടെ സഹകരണവും ശുചിത്വ നടപടികൾക്കായി ഇതിനായി തേടിയിട്ടുണ്ട്. സർവേയുടെ വിശദാംശങ്ങളെ കുറിച്ചു യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിൽ ബിബിഎംപി അധികൃതർ…

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള;മത്സര വിഭാഗത്തിലുള്ള കന്നഡ ചിത്രങ്ങളെ പരിചയപ്പെടാം

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള;മത്സര വിഭാഗത്തിലുള്ള കന്നഡ ചിത്രങ്ങളെ പരിചയപ്പെടാം താഴെ കൊടുത്ത സിനിമകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഓരോ ചിത്രത്തിന് മുകളിലും ക്ലിക്ക് ചെയ്യുക    

Read More

മെട്രോ-ബസ്‌ സ്റ്റാന്റ്-റയില്‍വേ സ്റ്റേഷന്‍ നടപ്പാത കാല്‍നടക്കാര്‍ക്ക്‌ ആശ്വാസമായി മാറുന്നു.

ബെംഗളൂരു :പ്രധാന ബസ്‌ സ്റ്റേഷനും,സിറ്റി ബസ്‌ സ്റ്റേഷനും മെട്രോ സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും അടുത്തടുത്ത്‌ സ്ഥിതിചെയ്തിട്ടും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരുടെ കാര്യം വളരെ കഷ്ട്ടത്തിലായിരുന്നു ഇതുവരെ,ഇതില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പോകാന്‍ മുകളില്‍ പ്രധാന റോഡുകളില്‍ കൂടെ പോകുകയേ വഴിയുണ്ടായിരുന്നുള്ളൂ,സമയ നഷ്ടം വേറെയും  ഇനി വളഞ്ഞു ചുറ്റേണ്ടതില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളായ മെട്രോ, ബിഎംടിസി, കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന നടപ്പാതയും, മെട്രോ സ്റ്റേഷനിൽ നിന്നു ചിക്കലാൽബാഗ്, ഗോപാൽപുര ഭാഗങ്ങളിലേക്കുള്ള അടിപ്പാതകളും യാത്രക്കാർക്കായി തുറന്നു. ദിവസേന അഞ്ചു ലക്ഷത്തോളം…

Read More

സുളള്യ കൊലപാതകം: മകളുടെ മരണം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ.

സുള്ള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട  നെഹ്രു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ് അക്ഷിത. പെണ്‍കുട്ടിയെ അതിക്രൂരമായാണ് പ്രതി കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ…

Read More

ക്ലാസന്റെയും ക്യാപ്റ്റന്റെ ക്ലാസോടെ കളിച്ച ഡുമിനിയുടെയും നല്ല ഫസ്റ്റ് ക്ലാസ് തല്ല്… ഇന്ത്യൻ നിര ക്ലോസ്.

സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യൻ മികച്ച സ്കോർ കണ്ടെത്തിയത്. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു. തുടക്കത്തില്‍ തന്നെ രണ്ടു…

Read More
Click Here to Follow Us