ചരിത്ര വിജയവുമായി ഇന്ത്യ; T20 പരമ്പരയും ഇന്ത്യക്ക്.

ന്യൂലാന്‍ഡ്‌സ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് മൂന്നാം ട്വന്റി20 മത്സരവും 2-1ന് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പര 5-1ന് നേടിയതിനാല്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കം കൂടി. കാരണം തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്നത് ആദ്യമായിട്ടാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 43 നേടിയ സുരേഷ് റെയ്‌നയുടെയും കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജൂനിയര്‍ ഡാല മൂന്നു വിക്കറ്റും ക്രിസ് മോറിസ് രണ്ടു…

Read More

ക്ലാസന്റെയും ക്യാപ്റ്റന്റെ ക്ലാസോടെ കളിച്ച ഡുമിനിയുടെയും നല്ല ഫസ്റ്റ് ക്ലാസ് തല്ല്… ഇന്ത്യൻ നിര ക്ലോസ്.

സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യൻ മികച്ച സ്കോർ കണ്ടെത്തിയത്. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു. തുടക്കത്തില്‍ തന്നെ രണ്ടു…

Read More