ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി കാര്‍ത്തിക് !

കൊളംബോ: അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലറില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്. പുറത്താവാതെ വെറും എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 29 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അവസാന പന്തില്‍ ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. സൗമ്യ സര്‍ക്കാരിന്റെ പന്ത് സിക്‌സറിലേക്ക് പറത്തി കാര്‍ത്തിക് ഇന്ത്യയെ ആവേശത്തിലാറാടിക്കുകയായിരുന്നു.

Read More

ചരിത്ര വിജയവുമായി ഇന്ത്യ; T20 പരമ്പരയും ഇന്ത്യക്ക്.

ന്യൂലാന്‍ഡ്‌സ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് മൂന്നാം ട്വന്റി20 മത്സരവും 2-1ന് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പര 5-1ന് നേടിയതിനാല്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കം കൂടി. കാരണം തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്നത് ആദ്യമായിട്ടാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 43 നേടിയ സുരേഷ് റെയ്‌നയുടെയും കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജൂനിയര്‍ ഡാല മൂന്നു വിക്കറ്റും ക്രിസ് മോറിസ് രണ്ടു…

Read More