ചരിത്ര വിജയവുമായി ഇന്ത്യ; T20 പരമ്പരയും ഇന്ത്യക്ക്.

ന്യൂലാന്‍ഡ്‌സ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് മൂന്നാം ട്വന്റി20 മത്സരവും 2-1ന് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പര 5-1ന് നേടിയതിനാല്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കം കൂടി. കാരണം തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്നത് ആദ്യമായിട്ടാണ്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 43 നേടിയ സുരേഷ് റെയ്‌നയുടെയും കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജൂനിയര്‍ ഡാല മൂന്നു വിക്കറ്റും ക്രിസ് മോറിസ് രണ്ടു വിക്കറ്റും തബ്രൈസ് ഷംസി ഒരു വിക്കറ്റും നേടി.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ജീന്‍ പോള്‍ ഡൂമിനിയും(55) ക്രിസ്റ്റിയന്‍ ജോങ്കറും(49) ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയാര്‍ന്ന ബോളുകളിലൂടെ ആറുവിക്കറ്റിന് 165 എന്ന നിലയില്‍ ഒതുക്കി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറാണ് തിളങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us