മലയാളി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പരിശീലകന് ജാമ്യമില്ല;

ബെംഗളൂരു :  യെലഹങ്കയിൽ മലയാളി വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലയാളി ക്രിക്കറ്റ് പരിശീലകനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാലഹള്ളി നിവാസിയായ നസീറി(30)നാണ് ജാമ്യം നിഷേധിച്ചത്. പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം ജാമ്യത്തിന് അപേക്ഷിക്കാമെന്നു കോടതി നിർദേശിച്ചു.

ക്രിക്കറ്റ് അക്കാദമി നടത്തുന്ന നസീർ കഴിഞ്ഞ മാസം 27നു യെലഹങ്കയിൽ ജികെവികെ ഗ്രൗണ്ടിലെ പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ 13 വയസ്സുള്ള വിദ്യാർഥിയോടു മോശമായി പെരുമാറിയെന്നാണു പരാതി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണു പൊലീസ് നസീറിനെ അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts