സുളള്യ കൊലപാതകം: മകളുടെ മരണം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ.

സുള്ള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട  നെഹ്രു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ് അക്ഷിത. പെണ്‍കുട്ടിയെ അതിക്രൂരമായാണ് പ്രതി കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts