മുരുഗ മഠാധിപതി ചെയ്തത് പൊറുക്കാൻ ആവാത്ത കുറ്റം ; യെദ്യൂരപ്പ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുരുഗ മഠാധിപതി ശിവമൂർത്തി ശരണാരു ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ.

സംഭവത്തിന് ശേഷം മുരുഗ മഠാധിപതിയെ പിന്തുണച്ച് യെദിയൂരപ്പ രംഗത്ത് എത്തിയിരുന്നു. പിന്നീട് ഇപ്പോൾ ആണ് നിലപാട് മാറ്റവുമായി യെദ്യൂരപ്പ രംഗത്തെത്തിയത്. മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ഇന്ന് ലോകം മുഴുവൻ അറിയാമെന്ന് യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ഇത്രയും തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 

  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ

മഠത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ശിവമൂർത്തി ശരണരുവിനെതിരെ  ആദ്യം ആരോപിച്ചപ്പോൾ യെദിയൂരപ്പ അദ്ദേഹത്തെ ന്യായീകരിച്ചു. കേസ് ഗൂഢാലോചനയാണെന്ന് പറഞ്ഞു. “മഠത്തിലെ ആളുകൾ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്. സത്യം പുറത്തുവരുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ മഠാധിപതി നിരപരാധിയാണെന്ന് തെളിയുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us