മയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്.

ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച്‌ പിടികൂടുകയായിരുന്നു.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us