യാത്രക്കാരുടെ എണ്ണത്തിൽ റെക്കാർഡ്;നഷ്ടത്തിലും;ഏഴാം വർഷത്തിലും നഷ്ടത്തിന്റെ ആഴം വർദ്ധിപ്പിച്ച് നമ്മ മെട്രോ.

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോഴും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) നഷ്ടം വർധിക്കുന്നു. 2016-17 സാമ്പത്തിക വർഷം 41.66 കോടിരൂപയാണ് ബിഎംആർസിഎല്ലിന്റെ നഷ്ടം. യാത്രക്കാരുടെ എണ്ണം നാല് ലക്ഷമായി വർധിച്ചപ്പോഴും പ്രവർത്തന ചെലവും വായ്പ തിരിച്ചടവുമാണ് നഷ്ടം പെരുകാൻ കാരണമായത്. ടിക്കറ്റ് വരുമാനത്തിൽ നിന്ന് പ്രതിദിനം ഒരു കോടിരൂപയാണ് ലഭിക്കുന്നത.്

ശരാശരി 30 കോടിരൂപയാണ് പ്രതിമാസ വരുമാനം . ഇതിൽ 21 കോടിരൂപയാണ് മെട്രോയുടെ പ്രതിമാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. വൈദ്യുതി, കോച്ചുകളുടെ സുരക്ഷ, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായാണ് ഇതിലധികവും ഉപയോഗിക്കുന്നത്. ജപ്പാൻ വായ്പ ഏജൻസിയായ ജെയ്ക്കയിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് അധികബാധ്യതയാണ്. ടിക്കറ്റിനത്തിൽ നിന്നു മാത്രമുള്ള വരുമാനം ഉപയോഗിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയില്ലെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു.

  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ

നഗരത്തിൽ മെട്രോ സർവീസ് ആരംഭിച്ചിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയായപ്പോൾ ആദ്യമായാണ് ടിക്കറ്റ് വരുമാനം ഒരു കോടി കടന്നത്. പരസ്യ വരുമാനത്തിൽ നിന്നും മെട്രോ സ്റ്റേഷനുകളിലെ സ്ഥലം സ്വകാര്യ സംരംഭകർക്ക് നൽകിയുമാണ് വരുമാനം വർധിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലെ സ്ഥലം സ്വകാര്യ സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും വാടകയ്ക്കു നൽകുന്ന പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കൂടാതെ ബാങ്കുകൾക്ക് എടിഎം കിയോസ്കുകൾ സ്ഥാപിക്കുന്നതിനും സ്ഥലം നൽകിയിട്ടുണ്ട്. എംജി റോഡ് മെട്രോ സ്റ്റേഷനിലെ രംഗോലി ആർട്ട് ഗ്യാലറി, സ്വാമി വിവേകാനന്ദ റോഡിലെ ബെംഗളൂരു സന്തേ എന്നിവയുടെ നടത്തിപ്പ് ചുമതല ബിഎംആർസിഎല്ലിനാണ്. മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം ആരംഭിച്ചതോടെ ഇതിൽ നിന്നുള്ള വരുമാനവും ബിഎംആർസിഎല്ലിന് ലഭിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
[masterslider id="10"]

Related posts

Click Here to Follow Us