50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകാൻ തയ്യാറായി സ്വകാര്യ മെഡിക്കൽ കോളേജുകൾ.

ബെംഗളൂരു : 50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകുവാൻ തയ്യാറാണെന്ന് നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇന്നലെ അറിയിച്ചു.

കോവിഡ് ഇതര അസുഖങ്ങളുള്ളവരെ
ഇന്ന് മുതൽ ചികിത്സിക്കുന്നതാണെന്നും അറിയിച്ചു.

കോളേജ് മാനേജ്മെന്റും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ആയത്.

കോവിഡ് രോഗികളെ ചികിത്സിക്കാതെ പക്ഷം കർണാടക ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം ക്രിമിനൽ കേസ് എടുക്കും എന്ന് മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ മെഡിക്കൽ കോളേജുകളെ അറിയിച്ചതിനെ തുടന്നാണ്‌ കോവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജുകൾ തയ്യാറായത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

രണ്ട് ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗികളുടെ ചികിത്സക്കായി 2500 ബെഡുകൾ നൽകാമെന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ അറിയിച്ചിരുന്നു എങ്കിലും 300 ബെഡുകൾ മാത്രമാണ് ഇത് വരെ ആയി നൽകിയത്.

ഇത് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കോളേജ് മാനേജ്‌മെന്റുമായി നേരിട്ട് സംസാരിച്ച് തീരുമാനത്തിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts