കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക നാലാമത്;കോവിഡ് മരണങ്ങളിൽ അഞ്ചാമത്.

ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. 4500ൽ ഏറെ പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതോടെ കോവിഡ് രോഗികളുടെ അകെ എണ്ണത്തിൽ ഇന്ത്യയിൽ സംസ്ഥാന അടിസ്ഥാനത്തിൽ കർണാടക നാലാമത് ആയിരിക്കുന്നു.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്നാട് , ഡൽഹി സംസ്ഥാനങ്ങൾ ആണ് യഥാക്രമം ഒന്നാമതും രണ്ടാമതും മൂന്നാമതുമായി ഉള്ളത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

ഈ സംസ്ഥാങ്ങൾക് പുറകിലാണ് 59,652 കോവിഡ് കേസുകളുമായി കർണാടക നാലാമത് നിൽക്കുന്നത്.

കോവിഡ് മരണങ്ങളുടെ കാര്യത്തിൽ കർണാടക അഞ്ചാം സ്ഥാനത്താണ്‌ . 1240 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇത് വരെ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ സംസ്ഥാനം എട്ടാം സ്ഥാനത്താണ്. 21776 പേരാണ് സംസ്ഥാനത്ത് ഇതിനോടകം രോഗമുക്തി നേടിയത്.

നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 6160 ആയി വർധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts