യാത്രക്കാരുടെ എണ്ണം കുറഞ്ഞു;ശ്രമിക്ക് തീവണ്ടികൾ നിർത്തി.

ബെംഗളൂരു: കർണാടകയിൽ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് തീവണ്ടികൾ സർവീസ് അവസാനിപ്പിച്ചു.

ശ്രമിക് തീവണ്ടികളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലും കൂടുതൽ തീവണ്ടികൾക്കായി ആവശ്യക്കാർ ഇല്ലാതാകുകയും ചെയ്തതിനാലാണ് ശ്രമിക് തീവണ്ടികൾ അവസാനിപ്പിച്ചതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

ജൂലായ് ഏഴിനാനാണ് ദക്ഷിണ-പശ്ചിമ റെയിൽവേ ശ്രമിക് തീവണ്ടികൾ അവസാനമായി സർവീസ് നടത്തിയത് . അതിന് ശേഷം സർവീസ് ഉണ്ടായിട്ടില്ല.

മേയ് മൂന്നിനും ജൂലായ് ഏഴിനുമിടയിൽ ഉള്ള ദിവസങ്ങളിലായി ദക്ഷിണ-പശ്ചിമ റെയിൽവേ 264 ശ്രമിക് തീവണ്ടികളാണ് സർവീസ് നടത്തിയത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ഈ തീവണ്ടികളിലായി അകെ 3.8 ലക്ഷം പേർ യാത് ചെയ്തു .

ശ്രമിക് തീവണ്ടികൾ പുതിയ സർവീസ് നടത്താൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാർ അവശ്യപ്പെട്ടിട്ടില്ലെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.

ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, അസം, ജാർഖണ്ഡ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് കർണാടകയിൽ അധികമായും ഉള്ളത് .

ബിഹാറിലേക്കും പശ്ചിമബംഗാളിലേക്കും മാത്രമാണ് ദക്ഷിണ-പശ്ചിമ റെയിൽവേ നേരിട്ട് ഇപ്പോൾ സർവീസ് നടത്തുന്നത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

സർക്കാരിൽനിന്ന് ആവശ്യമുയർന്നാൽ മാത്രമേ ശ്രമിക് തീവണ്ടി സർവീസ് ഇനി നടത്തുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.

കേരളത്തിലേക്ക് ഇതുവരെ ഒരു ശ്രമിക്ക് തീവണ്ടി മാത്രമാണ് നഗരത്തിൽ നിന്ന് യാത്ര നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts