മൃതദേഹവും വലിച്ച് ബസ്സ് യാത്ര ചെയ്തത് 70 കിലോമീറ്റർ! കർണാടക ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ.

ബെംഗളൂരു : ബസിനടിയിൽ കുടുങ്ങിയ മൃതദേഹവുമായി 70 കിലോമീറ്റർ സഞ്ചരിച്ച കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കൂനൂരിൽനിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന നോൺ എസി സ്ലീപ്പർ ബസിന്റെ അടിയിലാണ് മൃതദേഹം കുടുങ്ങിയത്. മൈസൂരു–മണ്ഡ്യ വഴിയുള്ള ബസ് ചന്നപട്ടണയിൽ എത്തിയപ്പോൾ ബസിനടിയിൽനിന്നു വലിയ ശബ്ദം കേട്ടിരുന്നുവെന്നു ഡ്രൈവർ പറഞ്ഞു.

എന്നാൽ കല്ല് അടിച്ചതാണെന്ന ധാരണയിൽ ബസ് നിർത്തി പരിശോധിക്കാതെ യാത്ര തുടരുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ബസ് ബെംഗളൂരുവിൽ എത്തിയത്. ബസ് ആദ്യം സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലും പിന്നീട് മജസ്റ്റിക്കിലും എത്തിയ ശേഷമാണ് ശാന്തിനഗർ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ചത്. യാത്രക്കാരെല്ലാം ഇറങ്ങിയശേഷം ഡിപ്പോയിലേക്കു മാറ്റിയ ബസ് രാവിലെ എട്ടുമണിയോടെ കഴുകാൻ എടുത്തപ്പോഴാണ് ഷാസിയിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയ പൊലീസ് ബസിന്റെ ഡ്രൈവർ മൊഹിയുദ്ദീനെ (45) അറസ്റ്റ് ചെയ്തു. ഇതേ ബസിടിച്ചാണ് ഇയാൾ മരിച്ചതെന്ന് ഉറപ്പായിട്ടില്ലെങ്കിലും അശ്രദ്ധമൂലമുള്ള അപകടം, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ എന്നിവയ്ക്കു വിവിധ വകുപ്പനുസരിച്ച് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts