ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു; വിനോദയാത്രാ സംഘത്തിലെ സ്കൂൾ കുട്ടികൾ അൽഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരു : ഹൊസ്പേട്ടിൽ സ്കൂൾ കുട്ടികൾ വിനോദയാത്ര ചെയ്ത മിനിബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. 39 കുട്ടികൾ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബാഗൽക്കോട്ട് ഇൽകാൽ സർക്കാർ സ്കൂളിലെ കുട്ടികളെയും അധ്യാപകർ ഉൾപ്പെടെ അഞ്ചുപേരെയും പുറത്തിറക്കിയപ്പോഴേക്കും ബസ് പൂർണമായി അഗ്നിക്കിരയായി. ഭക്ഷണം പാകംചെയ്യാൻ കരുതിയിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കാത്തതു ദുരന്തം ഒഴിവാക്കിയതായി പൊലീസ് പറഞ്ഞു.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ഹംപിയിലേക്കു പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഔട്ടർറിങ് റോ‍ഡിലായിരുന്നു അപകടം. ബസിന്റെ പിൻഭാഗത്തു തീപിടിച്ചതു കണ്ട മറ്റൊരു വാഹനയാത്രികൻ ഉടൻ വിവരമറിയിക്കുകയും ബസ് നിർത്തിക്കുകയുമായിയിരുന്നു. വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ ബസിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts