ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഉദ്ഘാടനം ഏഴിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കും.

ഹാസൻ∙ ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഉദ്ഘാടനം ഏഴിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കും. ആറിനു വൈകിട്ട് മൈസൂരുവിലെത്തുന്ന രാഷ്ട്രപതി ഏഴിനു രാവിലെ ഒൻപതിന് ഹെലികോപ്റ്റർ മുഖേന ശ്രാവണബെലഗോളയിലെത്തും. തുടർന്ന് വിന്ധ്യാഗിരി മലയിൽ സ്ഥിതി ചെയ്യുന്ന ബാഹുബലി പ്രതിമയുടെ താഴെ നടക്കുന്ന പൂജാകർമങ്ങളിൽ പങ്കെടുക്കും. മഹാമസ്തകാഭിഷേക ചടങ്ങുകൾ 17 മുതൽ 25 വരെയാണെങ്കിലും ഇതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ചടങ്ങിനെത്തുന്ന വിശ്വാസികൾക്കായി 10 പാർക്കിങ് കേന്ദ്രങ്ങൾ മലയടിവാരത്ത് ഒരുക്കിയിട്ടുണ്ട്. അഭിഷേക ചടങ്ങ് നടക്കുന്ന 20 ദിവസവും അന്നദാനത്തിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി. പ്രതിദിനം ഒരു ലക്ഷം പേർക്കാണ് അന്നദാനം നൽകുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us