“കടലില്‍ കുളിക്കുന്നവന് മരുഭൂമി പോലീസിന്റെ യാത്ര വിലക്ക്”;കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ദുബായ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ബിനോയ്‌ക്കെതിരെ പരാതി ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ  പരാതിയില്‍ എടുത്ത കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല.

ബിനോയ്ക്ക് ദുബായില്‍ വിലക്കില്ലെന്ന് നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബിനോയ്‌ക്കെതിരെ ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖി ദുബായ് പൊലീസില്‍ പരാതി നല്‍കിയത്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ബിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഇന്നലെ മാറ്റി വച്ചിരുന്നു. ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം മാറ്റി വച്ചത്. ഇയാള്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts