നെഹ്‌റുവിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണം അറിയിച്ച് ബിജെപി

ബെംഗളൂരു: കര്‍ണാടക പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.ജെ.പി.

ഇന്ത്യ- പാക് വിഭജനത്തിന് കാരണമായതിനാല്‍ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാര്‍ പറഞ്ഞു.

പരസ്യത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് ആസൂത്രിതമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍, നെഹ്‌റു കോണ്‍ഗ്രസ് പിരിച്ചുവിട്ടില്ല. ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കുകയായിരുന്നു,’ എന്‍. രവികുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ നെഹ്‌റു ചെവിക്കൊണ്ടില്ലെന്നും അത് രാജ്യവിഭജനത്തിന് കാരണമായെന്നും എന്‍. രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ടിപ്പു സുല്‍ത്താന്‍ നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മതപരിവര്‍ത്തനം ചെയ്യുകയും ചെയ്തു. എന്നാല്‍, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധനായ ടിപ്പുവിന്റെ ഛായാചിത്രം സ്ഥാപിച്ചത്?,’ എന്‍. രവികുമാര്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ, സോണിയ ഗാന്ധിയുടെ പാവയാണെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്  ബൊമ്മൈ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts