വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ബെംഗളൂരു: നഗരത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക പീഡനങ്ങളും അവഗണനകളും വീണ്ടും ചർച്ചയാകുന്നു. സ്കൂളുകളിൽ നിന്ന് നേരിട്ട കടുത്ത മാനസിക സമ്മർദ്ദവും അധ്യാപകരുടെ പരിഹാസവും കാരണം കുട്ടികളുടെ പഠന നിലവാരവും ആത്മവിശ്വാസവും തകർന്നതായും, ചിലർക്ക് കടുത്ത ആരോഗ്യ-മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും മാതാപിതാക്കളും മുൻ വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ അധ്യാപകന്റെ ഭീഷണിയെത്തുടർന്ന് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയതും, മറ്റൊരു റസിഡൻഷ്യൽ സ്കൂളിൽ ശാരീരിക പീഡനത്തെത്തുടർന്ന് ആറാം ക്ലാസുകാരൻ മരണപ്പെട്ടതുമായ സംഭവങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. സ്കൂളുകൾ കേവലം പഠനകേന്ദ്രങ്ങൾ എന്നതിനപ്പുറം കുട്ടികൾക്ക് സുരക്ഷിതത്വബോധം നൽകുന്ന…

Read More

പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി. വ്യാഴാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ബോംബ് ഭീഷണിയടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് സംഭവം. രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ഏഴേമുക്കാലോടെയാണ് വിമാന ജീവനക്കാർ ഭീഷണി കുറിപ്പ് കണ്ടെത്തിയത്. “പോകരുത്, ബോംബ് ഉണ്ട്! ദയവായി” (‘Don’t go, bomb hai. Please’) എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി…

Read More

പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിലെ യുപിഐ ക്യുആർ കോഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ജൂലൈ 15-ന് വൈകുന്നേരമുണ്ടായ താൽക്കാലിക പേയ്‌മെന്റ് ഗേറ്റ്‌വേ തടസ്സം കാരണം യുപിഐ വഴി പണമടച്ച ചില യാത്രക്കാർക്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെങ്കിലും ടിക്കറ്റ് ലഭിച്ചിരുന്നില്ല. പേയ്‌മെന്റ് ഗേറ്റ്‌വേ സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കിയെങ്കിലും ഇലക്ട്രോണിക് മെഷീനുകളിൽ ടിക്കറ്റ് ജനറേറ്റ് ചെയ്യാനോ പ്രിന്റ് ചെയ്യാനോ സാധിക്കാതെ…

Read More

5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോയുടെ മഞ്ഞ ലൈനിലേക്കുള്ള (Yellow Line) പതിനാലാമത് ട്രെയിൻ ബെംഗളൂരുവിലെത്തിച്ചു. ആറ് കോച്ചുകളടങ്ങിയ പുതിയ ട്രെയിൻ ട്രെയിലറുകളിൽ നിന്ന് ഹെബ്ബഗോഡി ഡിപ്പോയിലാണ് ഇറക്കിയത്. തുടർന്ന് കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു പൂർണ്ണ ട്രെയിൻ സെറ്റാക്കി മാറ്റി പരിശോധനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. സർവീസിന് മുന്നോടിയായി ഈ ട്രെയിനിൽ വിവിധ സ്റ്റാറ്റിക് പരിശോധനകൾ നടത്തും. ഇതിന് ശേഷമായിരിക്കും മെയിൻ ലൈനിലെ ട്രയൽ റണ്ണിനായി മാറ്റുക. തുടർന്ന് പ്രധാന ലൈനിൽ വച്ച് രാത്രികാലങ്ങളിൽ മാത്രമായി 750 കിലോമീറ്റർ ദൂരമുള്ള ഡൈനാമിക് ടെസ്റ്റിംഗിന് ട്രെയിൻ വിധേയമാക്കും. ഈ…

Read More

അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ബെംഗളൂരു: വീട്ടുകാർ പച്ചക്കറി വാങ്ങാൻ പുറത്തുപോയ ചുരുങ്ങിയ സമയം കൊണ്ട് പൂട്ടിയിട്ട ഫ്ലാറ്റ് കുത്തിത്തുറന്ന് വൻ കവർച്ച. സൗത്ത് ബെംഗളൂരുവിലെ ത്യാഗരാജനഗറിലാണ് സംഭവം. ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, വെള്ളി നാണയങ്ങൾ, യു.എസ് ഡോളർ, ലക്ഷക്കണക്കിന് രൂപയുടെ പണം എന്നിവയാണ് കവർച്ചക്കാർ അപഹരിച്ചത്. കവർച്ചയ്ക്ക് ഇരയായ ദമ്പതികൾ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ജൂലൈ 7-ന് രാവിലെ 11.30-ഓടെയാണ് താനും ഭാര്യയും ഫ്ലാറ്റ് പൂട്ടി പച്ചക്കറി വാങ്ങാനായി പുറത്തുപോയതെന്ന് ഫ്ലാറ്റുടമയായ ശ്രീപാല് കുമാർ (34) പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ…

Read More

ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ദേവനഹള്ളി: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും ഉപയോഗിച്ച് ചിപ്‌സ് നിർമ്മിച്ച വഴിയോര ബേക്കറി അധികൃതർ പൂട്ടി സീൽ ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലുള്ള വിജയപുര പട്ടണത്തിലെ ‘ശ്രീ സായ് റാം ഹോട്ട് ചിപ്‌സ്’ എന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും പ്രാദേശിക അധികൃതരും കർശന നടപടി സ്വീകരിച്ചത്. ബേക്കറിയിൽ നിന്ന് വാങ്ങിയ ചിപ്‌സ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് രക്ഷിതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം വിജയപുര സ്വദേശിയായ വെങ്കിടേഷ് തന്റെ…

Read More

ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിലേക്കുള്ള ആദ്യത്തെ ‘ഫ്ലൈ ബസ്’ സർവീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന എസി സെമി സ്ലീപ്പർ സർവീസ് നടത്തുന്നത്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.45-ന് പുറപ്പെടുന്ന ബസ്, രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റി മൈസൂരു, മടിക്കേരി, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി വഴി പിറ്റേദിവസം രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും. മടക്കയാത്ര രാത്രി 7.30-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് പിറ്റേദിവസം…

Read More

പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ 48 മണിക്കൂറിലധികം ജീവനായി പോരാടിയ ശേഷമാണ് യുവതി മരണമടഞ്ഞത്. ബെംഗളൂരു എച്ച്.എ.എൽ റോഡിലെ കോടിഹള്ളിയിൽ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമൃത (22) എന്ന യുവതിയാണ് ജൂലൈ 15 വൈകുന്നേരത്തോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, കൊല്ലപ്പെട്ട അമൃതയും പ്രതിയായ ധനുഷും ഇയാളുടെ അനിയൻ…

Read More

ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?”

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ സ്വപ്ന പദ്ധതിയായ ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. 306.2 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ നിർമ്മാണ ചുമതലയുള്ള നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL), നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കും വിശദമായ പദ്ധതി രേഖ (DPR) പരിഷ്കരിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു. നേരത്തെ നടത്തിയ ഫീൽഡ് സർവേകൾക്ക് ശേഷം, 463.54 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ബെംഗളൂരു-ചെന്നൈ അതിവേഗ റെയിൽ ഇടനാഴിയുടെ ഡി.പി.ആർ. 2024 സെപ്റ്റംബറിൽ NHSRCL സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഇതിൽ ഒന്നാം ഘട്ടമായി ചെന്നൈ-ബെംഗളൂരു…

Read More

തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ബെംഗളൂരു: എൽ.പി.ജി കണക്ഷൻ ഇല്ലാത്തവർക്കും ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി സിലിണ്ടറുകൾ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) ഇൻസ്റ്റാമാർട്ട് കൈകോർത്തതോടെ, ഈ സൗകര്യം ലഭ്യമാകുന്ന രാജ്യത്തെ ആദ്യ നഗരമായി ബെംഗളൂരു മാറി. ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, എച്ച്.പി.സി.എൽ പുതുതായി പുറത്തിറക്കിയ 10 കിലോഗ്രാമിന്റെ കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറായ ‘എച്ച്.പി നവ്യ’യും 5 കിലോഗ്രാമിന്റെ മെറ്റൽ എൽ.പി.ജി സിലിണ്ടറുമാണ് ഈ സേവനത്തിലൂടെ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 15 മുതൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ്…

Read More