വീണ്ടും ആഗോള അംഗീകാരത്തിന് അർഹമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു:ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിന്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്‌കാരങ്ങളിലാണ് ബെംഗളൂരു വീണ്ടും ഒന്നാമതെത്തിയത്.

വിമാനമിറങ്ങുന്ന യാത്രക്കാർക്കുള്ള സേവനങ്ങൾ, ശുചിത്വം, ബാഗേജ് പരിശോധന, ഡിജിറ്റൽ സേവനങ്ങൾ, വിശ്രമസൗകര്യം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

2020 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഈ ആഗോള ബഹുമതി നിലനിര്‍ത്തുന്ന ലോകത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ ബെംഗളൂരുവിന് സ്വന്തമായി.

മുൻ വർഷത്തെ അപേക്ഷിച്ച് സേവനങ്ങളുടെ റേറ്റിങ് 4.98–5 വരെ ഉയർത്താൻ സാധിച്ചതായി ബിഐഎഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗിരീഷ് നായർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts