തിരുവമ്പാടി: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് വെള്ളിയാഴ്ച തുടക്കംകുറിക്കും. തിരുവമ്പാടി മറിപ്പുഴയില്‍ പദ്ധതിപ്രദേശത്ത് രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ…
Read MoreDay: 6 March 2026
ജലക്ഷാമം രൂക്ഷം; നഗരത്തിൽ നിയമം മൂലം നിർബന്ധമാക്കിയെങ്കിലും ഫലം കാണാതെ മഴവെളള സംഭരണി
ബെംഗളൂരു: നഗരത്തില്‍ ജലക്ഷാമം അനുദിനം രൂക്ഷമാകുമ്പോഴും മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമല്ല. 2325 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കി 2021ല്‍ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) നിയമം പാസാക്കിയെങ്കിലും ഭൂരി ഭാഗം കെട്ടിടങ്ങളിലും ഇത് പാലിച്ചിട്ടില്ല. 2023 വരെ നഗരപരിധിയില്‍ 2.05 ലക്ഷം കെട്ടിടങ്ങളില്‍ മാത്രമാണ് മഴവെള്ള സംഭരണി നിര്‍മിച്ചത്. സ്ഥാപിക്കാത്ത ഉടമകളില്‍ നിന്ന് പിഴ ഉള്‍പ്പെടെ ഈടാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സ്ഥാപിച്ച പലയിടങ്ങളിലും സംഭരണികള്‍ ഉദ്ദേശിച്ച ഫലവും കണ്ടില്ല. സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള ചുണ്ടിക്കാണിച്ചാണ് അപ്പാര്‍ട്‌മെന്റ് അസോസിയേഷനുകള്‍ തടസ്സവാദം…
Read Moreബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് സമീപജില്ലകളിലേക്കുള്ള ബിഎംടിസിയുടെ എസി ബസ് സര്‍വീസ് ആരംഭിച്ചു. വ്രജ വിസ്താര എന്ന പേരിലാണ് രാമനഗര, കനക്പുര എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയത്. 40 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെയാണിത്. നേരത്തെ 25 കിലോമീറ്റര്‍ പരിധിയിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. മജസ്റ്റിക്-രാമനഗര റുട്ടില്‍ ആറും ബനശങ്കരി-കനക്പുര റൂട്ടില്‍ എട്ടും ബസുകള്‍ സര്‍വീസ് നടത്തും. 50 ഡിപ്പോകളില്‍ നിന്ന് പ്രതിദിനം 6300 ബസുകള്‍ 13.06 ലക്ഷം കിലോമീറ്ററാ ണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 1727 ഇലക്ട്രിക് ബസുകളും ഉള്‍പ്പെടുന്നു. ബെംഗളൂരു സൗത്ത് ജില്ലയിലെ…
Read Moreറെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു
ബെംഗളുരു പരിശോധന ഭയന്ന് വീടുപുട്ടി അകത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 3 മണിക്കൂറിന് ശേഷം ലോകായുക്ത പൊലീസ് പുറത്തെത്തിച്ചു. ഹാസന്‍ കോര്‍പറേഷനിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.സി. സത്യനാരായണയാണ് വീടുപൂട്ടിയിട്ടത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ വീട് അകത്ത് നിന്ന് പുട്ടി. ഏറെ നേരം വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. സത്യനാരായണ അകത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് വാതില്‍ ചവിട്ടി പൊ ളിക്കാനൊരുങ്ങിയപ്പോഴാണ് ഒടുവില്‍ തുറന്നത്. എസ് പി നന്ദിനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത പണവും ആഭരണങ്ങളും കണ്ടെത്തി.…
Read Moreബെംഗളൂരുവിൽ നടക്കാൻ പോയ സ്ത്രീ 25 അടി താഴ്ചയുള്ള കുഴിയിൽ വീണു; രക്ഷകരായി പോലീസിന്റെ മിന്നൽ രക്ഷാപ്രവർത്തനം
ബെംഗളൂരു: നഗരത്തിലെ നാഗർഭാവി പാർക്കിന് സമീപം പ്രഭാതസവാരിക്കിടെ 25 അടി താഴ്ചയുള്ള കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട 56-കാരിയെ ചന്ദ്ര ലേഔട്ട് പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ചന്ദ്ര ലേഔട്ട് സ്വദേശിയായ സുധ പരിമയാണ് പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുപിടിച്ചത്. മാർച്ച് 6-ന് പുലർച്ചെ നാഗർഭാവി പാർക്കിന് സമീപം നടക്കുകയായിരുന്ന സുധ അബദ്ധത്തിൽ അവിടെ നിർമ്മാണ ആവശ്യങ്ങൾക്കായി കുഴിച്ചിരുന്ന വലിയ കുഴിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ അവശയായ സുധയ്ക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. പുലർച്ചെയായതിനാൽ പരിസരത്ത് ആളുകൾ കുറവായതും സഹായം അഭ്യർത്ഥിക്കുന്നതിന് തടസ്സമായി. രക്ഷകനായത് 112…
Read Moreപൊറോട്ട പായസം ഉൾപ്പടെ വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു; അറിയാൻ വായിക്കാം
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വെജിൽ ലഭിക്കുക ഇവയാണ്. നെയ്യ് ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം നോൺ വെജിൽ നെയ്യ് ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറിയും മട്ടയരി…
Read Moreകർണാടക ബജറ്റ്: പോലീസ് വകുപ്പിൽ വൻ പരിഷ്കാരം; 8000 പുതിയ നിയമനങ്ങൾ, 12 പുതിയ സ്റ്റേഷനുകൾ
ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രിയുടെ റെക്കോർഡ് പതിനേഴാമത് ബജറ്റ് അവതരണത്തിൽ പോലീസ് വകുപ്പിനും പൊതുജന സുരക്ഷയ്ക്കും വൻ മുൻഗണന. വർദ്ധിച്ചുവരുന്ന ജനസംഖ്യയും വ്യാവസായിക വളർച്ചയും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ സുരക്ഷാ ശൃംഖല ശക്തമാക്കുന്നതിനായുള്ള വിപുലമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങൾ: ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി സംസ്ഥാനത്ത് 12 പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിച്ചു. ദൊഡ്ഡബല്ലാപൂർ, ഹിരിയൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ വളരുന്ന നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് സ്റ്റേഷനുകൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. പോലീസ് വകുപ്പിലെ വിവിധ റാങ്കുകളിലായി ഒഴിവുള്ള 8,000 തസ്തികകൾ ഈ വർഷം…
Read Moreപിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൈത്താങ്ങായി കർണാടക ബജറ്റ്; ഉന്നത പഠനത്തിന് ലാപ്ടോപ്പും സ്കോളർഷിപ്പും
ബെംഗളൂരു: സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് 2026-ലെ ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നോക്ക വിഭാഗങ്ങൾക്കായി പ്രത്യേകം വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന: ഉന്നത പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട 5,000 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി 50,000 രൂപ വീതം ധനസഹായം നൽകും. ന്യൂനപക്ഷ ക്ഷേമം മുൻനിർത്തി സന്ത് ശിശുനാല ഷെരീഫിന്റെ പേരിൽ 10 പുതിയ റെസിഡൻഷ്യൽ സ്കൂളുകൾ ആരംഭിക്കും. നിലവിലുള്ള മൗലാന ആസാദ്…
Read Moreബെളഗാവി വിഭജിക്കണം: ജില്ലയിലെ എംഎല്‍എമാര്‍
ബെംഗളൂരു ഭരണസൗകര്യാര്‍ഥം ബെളഗാവിയെ വിഭജിക്കണമെന്ന് ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ ഒന്നടങ്കം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി മന്ത്രി സതീഷ് ജാര്‍ക്കി ഹോളി പറഞ്ഞു. ഇനി തീരുമാനം മെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ചിക്കോഡിയെ മറ്റൊരു ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശീതകാല സമ്മേളനത്തില്‍ കക്ഷിഭേദമെന്യേ ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധ യില്‍പ്പെടുത്തിയിരുന്നു. ജില്ലയെ മൂന്നായി വിഭജിക്കണമെന്ന നിര്‍ദേശം താനും സര്‍ക്കാരിനു മുന്നില്‍ വച്ചതായും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. ബെളഗാവി ജില്ലയില്‍ 18 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023ലെ തിരഞെഞ്ഞെടുപ്പില്‍ ഇതില്‍ 11…
Read Moreഉളളതൊന്നും പോരാ; വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയ്‌ക്കൊപ്പം ‘ട്വിന്നിങ്’ ലുക്കിൽ ചടങ്ങിലെത്തി വിജയ്
ഗോസിപ്പുകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ, ചെന്നൈയിൽ നടന്ന പ്രമുഖ നിർമ്മാതാവിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ തെന്നിന്ത്യൻ താരം വിജയും നടി തൃഷയും ഒരുമിച്ച് എത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. നിർമ്മാതാക്കളായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ വിരുന്നിനാണ് ഇരുവരും എത്തിയത്. ബീജ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ‘ട്വിന്നിങ്’ ലുക്കിലായിരുന്നു വിജയും തൃഷയും. തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സൂപ്പർതാരം വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നത്. ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിൽ, നടി തൃഷയ്‌ക്കൊപ്പം…
Read More