റെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു

raid police ed

ബെംഗളുരു പരിശോധന ഭയന്ന് വീടുപുട്ടി അകത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 3 മണിക്കൂറിന് ശേഷം ലോകായുക്ത പൊലീസ് പുറത്തെത്തിച്ചു. ഹാസന്‍ കോര്‍പറേഷനിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.സി. സത്യനാരായണയാണ് വീടുപൂട്ടിയിട്ടത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ വീട് അകത്ത് നിന്ന് പുട്ടി. ഏറെ നേരം വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. സത്യനാരായണ അകത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് വാതില്‍ ചവിട്ടി പൊ ളിക്കാനൊരുങ്ങിയപ്പോഴാണ് ഒടുവില്‍ തുറന്നത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

എസ് പി നന്ദിനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത പണവും ആഭരണങ്ങളും കണ്ടെത്തി. യെലഹങ്ക സിംഗനായകനഹള്ളി കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ആര്‍.ശശിധര്‍, ഹെബ്ബാള്‍ വെറ്റിനറി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ എച്ച്.സി.ഇന്ദ്രേഷ് എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts