ബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് സമീപജില്ലകളിലേക്കുള്ള ബിഎംടിസിയുടെ എസി ബസ് സര്‍വീസ് ആരംഭിച്ചു. വ്രജ വിസ്താര എന്ന പേരിലാണ് രാമനഗര, കനക്പുര എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയത്.

40 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെയാണിത്. നേരത്തെ 25 കിലോമീറ്റര്‍ പരിധിയിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

മജസ്റ്റിക്-രാമനഗര റുട്ടില്‍ ആറും ബനശങ്കരി-കനക്പുര റൂട്ടില്‍ എട്ടും ബസുകള്‍ സര്‍വീസ് നടത്തും. 50 ഡിപ്പോകളില്‍ നിന്ന് പ്രതിദിനം 6300 ബസുകള്‍ 13.06 ലക്ഷം കിലോമീറ്ററാ ണ് സര്‍വീസ് നടത്തുന്നത്.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

ഇതില്‍ 1727 ഇലക്ട്രിക് ബസുകളും ഉള്‍പ്പെടുന്നു. ബെംഗളൂരു സൗത്ത് ജില്ലയിലെ ഹാരോഹള്ളി, ബിഡദി, മാഗഡി എന്നിവിടങ്ങളിലേക്കായിരുന്നു ദീര്‍ഘദൂര നഗരസര്‍വീസുകള്‍.

പുതിയ എസി സര്‍വീസ് റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ

മജസ്റ്റിക് – രാമനഗര (റൂട്ട് നമ്പര്‍ വി. എക്‌സ്.ആര്‍.എം.എന്‍., നായന്തഹള്ളി, രാജരാജേശ്വരി നഗര്‍, കെങ്കേരി, നൈസ് റോഡ് വഴി) 95 രൂപ

ബനശങ്കരി കനക്പുര (റൂട്ട് നമ്പര്‍ വി എക്‌സ് കെഎന്‍പി-1, തലഘട്ടപുര, കഗലിപുര, ഹാരോഹള്ളി, ദയാനന്ദ് സാഗര്‍ കോളജ്, ജെയിന്‍ സര്‍വ കലാശാല ഗേറ്റ് വഴി)-90 രൂപ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts