ജലക്ഷാമം രൂക്ഷം; ന​​ഗരത്തിൽ നിയമം മൂലം നിർബന്ധമാക്കിയെങ്കിലും ഫലം കാണാതെ മഴവെളള സംഭരണി

ബെംഗളൂരു: നഗരത്തില്‍ ജലക്ഷാമം അനുദിനം രൂക്ഷമാകുമ്പോഴും മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമല്ല. 2325 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കി
2021ല്‍ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) നിയമം പാസാക്കിയെങ്കിലും ഭൂരി ഭാഗം കെട്ടിടങ്ങളിലും ഇത് പാലിച്ചിട്ടില്ല.

2023 വരെ നഗരപരിധിയില്‍ 2.05 ലക്ഷം കെട്ടിടങ്ങളില്‍ മാത്രമാണ് മഴവെള്ള സംഭരണി നിര്‍മിച്ചത്. സ്ഥാപിക്കാത്ത ഉടമകളില്‍ നിന്ന് പിഴ ഉള്‍പ്പെടെ ഈടാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സ്ഥാപിച്ച പലയിടങ്ങളിലും സംഭരണികള്‍ ഉദ്ദേശിച്ച ഫലവും കണ്ടില്ല.

സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള ചുണ്ടിക്കാണിച്ചാണ് അപ്പാര്‍ട്‌മെന്റ് അസോസിയേഷനുകള്‍ തടസ്സവാദം ഉന്നയിക്കുന്നത്. പൂന്തോട്ടം നനയ്ക്കുന്നതിനും കാറുകള്‍ കഴുകുന്നതിനും ഉള്‍പ്പെടെ മഴവെള്ള സംഭരണിയില്‍ നിന്നുള്ള ജലം ഉപയോഗിച്ചാല്‍ കാവേരി ജലത്തിന്റെ ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

പാഴാകുന്ന ജലം സംഭരിക്കാം

  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;

നഗരത്തിലെ ഭൂഗര്‍ഭ ജലവിതാനം അനുദിനം താഴുമ്പോള്‍ അപ്പാര്‍ട്‌മെന്റുകളിലും വീടുകളിലും ഉള്‍പ്പെടെ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നാലെ പ്രശ്‌നത്തിനു പരിഹാരമാകൂ. മുന്‍കാലങ്ങളെ അപേക്ഷിച്ച് നഗരത്തില്‍ മഴയുടെ തോത് കൂടിയിട്ടും ജലം മുഴുവന്‍ പാഴായി പോകുന്ന സാഹചര്യമാണ്.

പെയ്യുന്ന മഴയില്‍ 50% ജലം സംഭരണികളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഭൂഗര്‍ഭ ജലവിതാനം പ്രതിവര്‍ഷം 10-15 % വരെ ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജലവിതരണത്തിന് 60 ടാങ്കര്‍ കൂടി

ബെംഗളുരു വരള്‍ച്ച രൂക്ഷമായതോടെ സഞ്ചാരി കാവേരി ജല വിതരണത്തിനായി 60 ടാങ്കറുകള്‍ കൂടി അനുവദിച്ച് ബെംഗളുരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). 110 വാര്‍ഡുകളിലെ ജലവിതരണത്തിനാണ് ടാങ്കറുകള്‍ വിനിയോഗിക്കുക.

സ്വകാര്യ ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് കഴിഞ്ഞ വര്‍ഷം ബിഡബ്ല്യുഎസ്എസ്ബി സഞ്ചാരി കാവേരി ടാങ്കറില്‍ ജലവിതരണം ആരംഭിച്ചത്. സഞ്ചാരി കാവേരി മൊബൈല്‍ ആപ് വഴിയാണ് ബുക്കിങ് സ്വീകരിക്കുന്നത്.

  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു

ലക്ഷ്യം കാണാതെ മഴക്കുഴി പദ്ധതി

അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച മഴക്കുഴി (ഭൂഗര്‍ഭ കിണര്‍) പദ്ധതിയും വേണ്ടത ലക്ഷ്യം കണ്ടില്ല. ജിബിഎ പരിധിയിലെ 20 അടിപ്പാതകളിലാണ് കുഴികള്‍ നിര്‍മിച്ചത്. 230 അടി ആഴത്തില്‍ നിര്‍മിച്ച കിണറില്‍ 10,000 ലീറ്റര്‍ വരെ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതായിരുന്നു.

5-7 ലക്ഷം രൂപ ചെലവിലാണ് കുഴികള്‍ നിര്‍മിച്ചത്. സുരക്ഷയ്ക്കായി ഇരുമ്പ് നെറ്റ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തു. ചെറിയ മഴയില്‍ പോലും അടിപ്പാതകളില്‍ വെള്ളം കയറി വാഹന ഗതാഗതം സ്തംഭിക്കുന്നതിനെ തുടര്‍ന്നുള്ള പരീക്ഷണം പക്ഷേ, ഉദ്ദേശിച്ച ഫലം കണ്ടില്ല. മാസ ങ്ങള്‍ക്കകം ചെളി നിറഞ്ഞ് കുഴികള്‍ ഉപയോഗശൂന്യമായി.

പാര്‍ക്കുകളിലെ മഴക്കുഴി വിജയം

ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ കീ ഴിലുള്ള ലാല്‍ബാഗ്, കബണ്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ മഴക്കുഴി പദ്ധതി മാത്രമാണ് അല്‍പമെങ്കിലും വിജയിച്ചത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ രണ്ടിടങ്ങളിലെയും കുഴല്‍കിണറുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ഉയരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us