പൊറോട്ട പായസം ഉൾപ്പടെ വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു; അറിയാൻ വായിക്കാം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വെജിൽ ലഭിക്കുക ഇവയാണ്.

  • നെയ്യ് ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ
  • മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ
  • വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം

നോൺ വെജിൽ നെയ്യ് ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറിയും മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറിയും വെജ് ബിരിയാണിയ്ക്കു പകരം ചിക്കൻ ബിരിയാണിയും ലഭിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻകറിയും ലഭിക്കുമെന്നു കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്) അധികൃതർ പറഞ്ഞു.

  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

പ്രഭാത ഭക്ഷണത്തിൽ വെജിറ്റേറിയനിൽ

  • ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം
  • ഇടിയപ്പം, കടലക്കറി, വട, ടീകേക്ക്
  • മിക്സ് വെജ് ഉപ്പുമാവ്, വട, സാമ്പാർ, ചട്ണി, വട്ടയപ്പം

നോൺ വെജിൽ

  • മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ് 2, ഉണ്ണിയപ്പം, ബ്രഡ് റോൾ
  • ഇടിയപ്പം മുട്ട റോസ്റ്റ്, വ‌ട, ടീകേക്ക്
  • മുട്ട ചിക്കിയത്, മസാല ബൺ, വെജ് കട്‌ലറ്റ്–2, വട്ടയപ്പം എന്നിങ്ങനെ 3 ഒാപ്ഷനുകൾ മാറി വരും.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്നാക്സ് ഓപ്ഷനുകളിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, കീരവട എന്നിവ വിവിധ ദിവസങ്ങളിൽ ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചകളായി നടന്ന മീൽ ട്രയലിന് തൃപ്തികരമായ പ്രതികരണമാണു യാത്രക്കാരിൽ നിന്നു ലഭിച്ചതെന്നു മെനു ക്യുറേറ്റ് ചെയ്ത സിഎഎഫ്എസ് കോർപറേറ്റ് ഷെഫ് സി.ഗുണശേഖർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിഷപ്പല്ലല്ല, ഇനി വിഷപ്പടക്കും; വാവ സുരേഷിന്റെ കയ്യിൽ പാമ്പിന് പകരം തവി; പുതിയ വേഷം ഏറ്റെടുത്ത് നാട്ടുകാർ
[masterslider id="10"]

Related posts

Click Here to Follow Us