ബെളഗാവി വിഭജിക്കണം: ജില്ലയിലെ എംഎല്‍എമാര്‍

ബെംഗളൂരു ഭരണസൗകര്യാര്‍ഥം ബെളഗാവിയെ വിഭജിക്കണമെന്ന് ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ ഒന്നടങ്കം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി മന്ത്രി സതീഷ് ജാര്‍ക്കി ഹോളി പറഞ്ഞു. ഇനി തീരുമാനം മെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്.

ചിക്കോഡിയെ മറ്റൊരു ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശീതകാല സമ്മേളനത്തില്‍ കക്ഷിഭേദമെന്യേ ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധ യില്‍പ്പെടുത്തിയിരുന്നു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ജില്ലയെ മൂന്നായി വിഭജിക്കണമെന്ന നിര്‍ദേശം താനും സര്‍ക്കാരിനു മുന്നില്‍ വച്ചതായും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. ബെളഗാവി ജില്ലയില്‍ 18 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023ലെ തിരഞെഞ്ഞെടുപ്പില്‍ ഇതില്‍ 11 എണ്ണം കോണ്‍ഗ്രസിനും 7 എണ്ണം ബി ജെപിക്കും ലഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts