ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ശർമ്മയുടെ പുതിയ ബിസിനസ് സംരംഭം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുംബൈയിലെ സാന്താക്രൂസിൽ അർപിത തുടങ്ങിയ ‘മെർസി’ (Merci) എന്ന യൂറോപ്യൻ ശൈലിയിലുള്ള ഫൈൻ-ഡൈനിംഗ് റസ്റ്റോറന്റിലെ ഭക്ഷണസാധനങ്ങളുടെ അമിത വിലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. റസ്റ്റോറന്റിലെ മെനു കാർഡിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് വിലവിവരങ്ങൾ പുറത്തുവന്നത്. സാധാരണ റെസ്റ്റോറന്റുകളിൽ നൂറുകണക്കിന് രൂപയ്ക്ക് ലഭിക്കുന്ന യൂറോപ്യൻ പാസ്തയ്ക്ക് ഇവിടെ ഏകദേശം 5,000 രൂപയാണ് വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക വിഭവങ്ങൾക്കും 1,000 രൂപയ്ക്ക് മുകളിലാണ് വില…

Read More

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന

ബെംഗളൂരു: സവാരി ആപ്പുകൾ വഴിയുള്ള ഓട്ടോ നിരക്കുകൾ നഗരത്തിൽ കുത്തനെ ഉയരുന്നതായി യാത്രക്കാരുടെ പരാതി. സാധാരണ നിരക്കിനേക്കാൾ 30 മുതൽ 40 ശതമാനം വരെ അധിക തുകയാണ് വിവിധ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്നത്. പാചകവാതക (LPG) വില വർധനവ് കണക്കിലെടുത്ത് മിനിമം ചാർജ് 50 രൂപയാക്കണമെന്ന് ഓട്ടോ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടയിലാണ്, നിലവിൽ തന്നെ ആപ്പുകൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. യാത്രക്കാരെ വലച്ച് അധിക ചാർജ് വസന്ത്‌നഗറിൽ നിന്ന് കോറമംഗലയിലേക്കുള്ള 9 കിലോമീറ്റർ യാത്രയ്ക്ക് സാധാരണ 170 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 250 രൂപയ്ക്ക് മുകളിലാണ്…

Read More

വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോൺഗ്രസ് പ്രവർത്തകർ നേർച്ച നടത്തിയത്. സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു. അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും തീരുമാനമായില്ല. എന്നാൽ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്‌റാം…

Read More

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ നിന്ന് ഒരാളെ ഹൈക്കമാൻഡ് അന്തിമമായി തിരഞ്ഞെടുത്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാകും പ്രഖ്യാപനം ഉണ്ടാകുക. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യോഗത്തിൽ എത്തിക്കും. ഒൻപത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും സുദീർഘമായ…

Read More

ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ

ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗത തടസ്സ കേന്ദ്രമായ ഔട്ടർ റിംഗ് റോഡിലെ (ORR) കുരുക്ക് അഴിക്കാൻ ബസ് മുൻഗണനാ പാതകൾ (BPL) പുനഃസ്ഥാപിക്കുന്നു. സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനും ഒറ്റയാൾ യാത്രക്കാരുള്ള വാഹനങ്ങളെ നിരുത്സാഹപ്പെടുത്താനുമാണ് അധികൃതരുടെ നീക്കം. ട്രാഫിക് പോലീസ്, ബി.എം.ടി.സി, മെട്രോ റെയിൽ കോർപ്പറേഷൻ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA), ഐടി കമ്പനികളുടെ കൂട്ടായ്മയായ ഒ.ആർ.ആർ.സി.എ (ORRCA) എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയ രൂപത്തിൽ നിന്നും മാറി,…

Read More

ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

ബെംഗളൂരു: കാലവർഷം അടുത്തെത്തിയതോടെ ബെംഗളൂരുവിലെ എച്ച്.ബി.ആർ ലേഔട്ട്, ഹെന്നൂർ-ബാഗലൂർ റോഡിന് സമീപമുള്ള സായി ലേഔട്ട് എന്നിവിടങ്ങളിൽ വീണ്ടും പ്രളയഭീതി. കഴിഞ്ഞ വർഷത്തെ കനത്ത വെള്ളപ്പൊക്കത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രദേശം സന്ദർശിച്ചിരുന്നെങ്കിലും, താഴെത്തട്ടിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്കം വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവുമാണ് ഈ മേഖലയിലുള്ളവർക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കാർ അറ്റകുറ്റപ്പണികൾക്കും വീട്ടിലെ ഗൃഹോപകരണങ്ങൾക്കുമായി ആയിരക്കണക്കിന് രൂപ ചെലവാക്കേണ്ടി വന്നുവെന്ന് താമസക്കാർ പറയുന്നു. 2017 മുതൽ തുടരുന്ന ഈ…

Read More

ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

ബെംഗളൂരു : നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ, ശാന്തി നഗറിൽ ആറോളം നായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അജ്ഞാതർ ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് സൂചന. രണ്ട് നായ്ക്കളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മൃഗസ്നേഹികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മെയ് ആറിന് രാജ്കുമാർ ലേഔട്ടിൽ മൂന്ന് വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് നഗരത്തിൽ ഇത്തരമൊരു ക്രൂരത നടന്നത്. നിലവിൽ ശാന്തി നഗർ മേഖലയിൽ നായ്ക്കളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്നോണം ചിലർ വിഷം…

Read More

സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചു. നിശ്ചിത യൂണിഫോമിനൊപ്പം “പരിമിതമായ രീതിയിലുള്ള പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ” ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ട് ബുധനാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കി. 2022 ഫെബ്രുവരിയിലാണ് അന്നത്തെ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യൂണിഫോം ചട്ടങ്ങൾ ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നത് വലിയ അന്താരാഷ്ട്ര വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയും, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക…

Read More

ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസിലേക്ക് ജ്യോതിഷിയെ നിയമിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിക്കാനുള്ള തീരുമാനം പിൻവലിച്ചത്. ഉത്തരവ് തിരുത്തിയതായും റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉണ്ടാകില്ലെന്നും വിജയ് ഔദ്യോഗികമായി വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തുകയും കോടതി ഇത് നാളെ പരിഗണിക്കാനിരിക്കുകയുമായിരുന്നു.…

Read More

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

ബെംഗളൂരു: വീട്ടിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ബെംഗളൂരു അൾസൂരു മർഫി ടൗണിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 11ന് പുലർച്ചെയായിരുന്നു അപകടം. രാത്രി 11 മണിയോടെ സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച ശേഷം ലൂർഡ് നാഥൻ താഴത്തെ നിലയിലുള്ള മുറിയിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു. മകൻ ഫ്രാങ്ക് ആന്റണിയും ഭാര്യയും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദത്തോടെ സ്കൂട്ടർ പൊട്ടിത്തെറിക്കുകയും വീടിനുള്ളിലേക്ക് തീ പടരുകയുമായിരുന്നു.…

Read More