ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കുമാരസ്വാമി ലേഔട്ടിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2007-ൽ പുനീത് രാജ്കുമാർ നായകനായ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് രാജ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. സീ കന്നഡയിലെ പ്രശസ്തമായ ‘ഹിറ്റ്‌ലർ കല്യാണ’ എന്ന…

Read More

ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

ബെംഗളൂരു: വേനൽ ചൂട് കടുക്കുന്നതിനിടെ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും പാമ്പുകളെ കാണുന്നതായി റിപ്പോർട്ടുകൾ വർദ്ധിച്ചതോടെ വന്യജീവി സംരക്ഷകരും പാമ്പ് പിടുത്തക്കാരും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പുള്ള ഇടങ്ങൾ തേടിയാണ് പാമ്പുകൾ വീടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടാനായി നിരവധി കോളുകളാണ് ലഭിക്കുന്നതെന്ന് പ്രമുഖ പാമ്പ് പിടുത്തക്കാരനായ സ്നേക്ക് മോഹനും സംഘവും അറിയിച്ചു. വീടിന്റെ…

Read More

കേരള മുഖ്യമന്ത്രി ആരാകും? ഒടുവിൽ തീരുമാനത്തിൽ എത്തി ഹൈക്കമാൻഡ്

കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനം ഇന്നും ഇല്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് തെരഞ്ഞെടുപ്പ് ഇനിയും വൈകും എന്നറിയിച്ചത്, ചർച്ചകൾ എല്ലാം പൂർത്തിയായെന്നും നാളെയോടെ തീരുമാനം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചനകൾ.

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്

ദില്ലി: ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ…

Read More

തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മികച്ച വിജയം സ്വന്തമാക്കി. 234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 വോട്ടുകൾ വേണമെന്നിരിക്കെ, 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെ, ഡി.എം.ഡി.കെ എന്നിവയിലെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെ പ്രതിപക്ഷ നിരകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. നാല് പി.എം.കെ എം.എൽ.എമാരും ഒരു ബി.ജെ.പി എം.എ.ൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ ആർ. സീനിവാസ…

Read More

പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തിനിടെ അദ്ദേഹത്തിന്റെ യാത്രാപാതയിൽ സ്‌ഫോടകവസ്തുക്കളോട് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി എത്തിയ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിന് സമീപമാണ് ഇവ കണ്ടെത്തിയത്. ജെലാറ്റിൻ സ്റ്റിക്കുകൾക്കൊപ്പം ഐഇഡി (IED) നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബാറ്ററി, വയറുകൾ, സ്വിച്ചുകൾ, സർക്യൂട്ട് ഘടകങ്ങൾ തുടങ്ങിയവയാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തത്. എന്നാൽ ഇവ പരിശോധിച്ച അന്വേഷണ ഏജൻസികൾ, ജെലാറ്റിൻ സ്റ്റിക്കുകൾക്ക് ഏകദേശം മൂന്ന് വർഷത്തോളം പഴക്കമുണ്ടെന്നും നിലവിലെ അവസ്ഥയിൽ…

Read More

പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;

ബെംഗളൂരു: ആഘോഷമാകേണ്ടിയിരുന്ന ജന്മദിനത്തിൽ ബി.എസ്‌സി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബെൽഗാം അസം നഗറിലെ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന കാവേരി ഉമേഷ് നായക് (21) ആണ് മരിച്ചത്. ഹുക്കേരി താലൂക്കിലെ കടബള്ളി ഗ്രാമ സ്വദേശിനിയായ കാവേരി, നഗരത്തിലെ പ്രമുഖ കോളേജിലെ അവസാന വർഷ ബി.എസ്‌സി വിദ്യാർത്ഥിനിയായിരുന്നു. ജന്മദിനമായ ഇന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശംസകൾ നേരുന്നതിനിടെയാണ് കാവേരിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു കാവേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു പോലീസ് കോൺസ്റ്റബിളുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നതിനാൽ…

Read More

മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്

ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മൂന്ന് മക്കളുമായി വീടുവിട്ടിറങ്ങിയ ഭാര്യ, രണ്ടര വയസ്സുകാരനായ മകനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റതായി ഭർത്താവിന്റെ പരാതി. ബെംഗളൂരുവിലെ വിവേകാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രവി ബാബു എന്നയാളാണ് തന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് രവി ബാബു പറയുന്നത് ഇങ്ങനെ: 16 വർഷമായി വിവാഹിതരായ രവി ബാബുവും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യ മൂന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങി. ഇതിൽ രണ്ട് കുട്ടികളെ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച…

Read More

സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ സർവകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള വൻ കുതിപ്പ്. ഒറ്റയടിക്ക് പവന് 10,200 രൂപ വർധിച്ച് വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,257 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,320 രൂപയായി ഉയർന്നു. സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഏറ്റവും വലിയ ഏകദിന വർധനവുമാണിത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഇറക്കുമതി തീരുവ നിലവിലുണ്ടായിരുന്ന 6 ശതമാനത്തിൽ നിന്ന് 15…

Read More

രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ

ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതിനെത്തുടർന്ന് എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യത മുൻനിർത്തിയാണ് കമ്പനിയുടെ ഈ നിർണ്ണായക നീക്കം. ജൂൺ മുതൽ ആരംഭിക്കുന്ന മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ തീരുമാനം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. കൂടാതെ സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന്…

Read More