മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്

ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മൂന്ന് മക്കളുമായി വീടുവിട്ടിറങ്ങിയ ഭാര്യ, രണ്ടര വയസ്സുകാരനായ മകനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റതായി ഭർത്താവിന്റെ പരാതി. ബെംഗളൂരുവിലെ വിവേകാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രവി ബാബു എന്നയാളാണ് തന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് രവി ബാബു പറയുന്നത് ഇങ്ങനെ:
16 വർഷമായി വിവാഹിതരായ രവി ബാബുവും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യ മൂന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങി. ഇതിൽ രണ്ട് കുട്ടികളെ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം, രണ്ടര വയസ്സുകാരനായ മകനെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രവിയുടെ ആരോപണം.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

മജസ്റ്റിക്കിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കുട്ടികൾ പിന്നീട് എങ്ങനെയോ അച്ഛന്റെ അടുത്തേക്ക് തിരികെയെത്തി. മകനെ വിറ്റ വിവരം ഭാര്യ എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നും ഇതിന് ഭാര്യയുടെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും രവി ആരോപിക്കുന്നു. തങ്ങളെ ശകാരിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി മടങ്ങിയെത്തിയ കുട്ടികൾ പിതാവിനോട് പറഞ്ഞു.

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

പോലീസിനെതിരെ പ്രതിഷേധം
ഭാര്യയെ കാണാനില്ലെന്ന് വിവേകാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും, കുഞ്ഞിനെ വിറ്റ കാര്യം അറിയിച്ചിട്ടും പോലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് രവി ബാബു കുറ്റപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും ഇദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts