ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

ബെംഗളൂരു: കർണാടകയിലെ വന്യജീവി സങ്കേതങ്ങൾക്കും വനമേഖലകൾക്കും ഉള്ളിലെ ട്രെക്കിങ് പാതകൾക്ക് വനംവകുപ്പ് നിരോധനമേർപ്പെടുത്തി. ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസിൽ (MM Hills) പത്തു വയസ്സുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വനംമന്ത്രി ഈശ്വർ ബി. ഖണ്ഡ്രെയുടെ അടിയന്തര ഉത്തരവ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാതകളിൽ പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ സഞ്ചാരികളെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. മലെ മഹാദേശ്വര ക്ഷേത്രത്തിലേക്കുള്ള പദയാത്രകൾക്ക് ഇനി മുതൽ കർശന നിയന്ത്രണമുണ്ടാകും. ശിവരാത്രി, ഉഗാദി ഉത്സവ കാലങ്ങളിൽ മാത്രമേ ഭക്തരെ കാൽനടയായി യാത്ര ചെയ്യാൻ അനുവദിക്കൂ. നിലവിലുള്ള 14…

Read More

ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

home building flat

ബെംഗളൂരു: നഗരത്തിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസമായി ബി-ഖാതയിൽ നിന്നും എ-ഖാതയിലേക്കുള്ള മാറ്റത്തിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വൻ ഇളവ് പ്രഖ്യാപിച്ചു. ബി-ഖാത മാറ്റത്തിനായി ഈടാക്കിയിരുന്ന ഫീസിൽ 60 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. മേയ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഇളവ് അടുത്ത 100 ദിവസത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. നിലവിൽ വസ്തുവിന്റെ ഗൈഡൻസ് വാല്യൂവിന്റെ (Guidance Value) 5 ശതമാനമാണ് കൺവേർഷൻ ചാർജായി ഈടാക്കിയിരുന്നത്. ഇത് 2 ശതമാനമായാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഒരു കോടി രൂപ…

Read More

ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ ‘ഓപ്പൺ ഹൗസ്’ സംവിധാനവുമായി ജിബിഎ

ബെംഗളൂരു: ഇ-ഖാത സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങൾ ഒഴിവാക്കുന്നതിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ബി-ഖാതയെ എ-ഖാതയാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള വസ്തു സംബന്ധമായ സേവനങ്ങൾക്കായി നഗരത്തിലുടനീളം 52 കേന്ദ്രങ്ങളിൽ ‘ഓപ്പൺ ഹൗസ്’ (Open House) ആരംഭിക്കും. മേയ് 16 മുതൽ ശനിയാഴ്ചകളിൽ മാത്രമായിരിക്കും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ‘എന്റെ ഖാത, എന്റെ അവകാശം’ സംസ്ഥാന സർക്കാരിന്റെ ആറാമത്തെ ഗ്യാരണ്ടിയായ ‘ഭൂ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘എന്റെ ഖാത, എന്റെ അവകാശം’ എന്ന കാമ്പയിൻ ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.…

Read More

ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ ‘സിറ്റി ലാറ്റെ’

ബെംഗളൂരു: നഗരസഭകൾ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക വിനിയോഗവും പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനായി പുതിയ ഡിജിറ്റൽ സംവിധാനം ഒരുങ്ങുന്നു. അർബൻ പ്ലാനർ അശ്വിൻ മഹേഷും ബെംഗളൂരുവിലെ ‘ബൈസൈക്കിൾ മേയർ’ സത്യനാരായണൻ ശങ്കരനും ചേർന്നാണ് ‘സിറ്റി ലാറ്റെ’ (City Latte) എന്ന പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. വിവിധ കോർപ്പറേഷനുകളുടെ ബജറ്റ് പ്രസംഗങ്ങളും രേഖകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് പദ്ധതികൾ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രോജക്റ്റിനും എത്ര തുക അനുവദിച്ചു, അതിന്റെ നിലവിലെ…

Read More

ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

ബെംഗളൂരു : സ്‌കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തിയിരുന്ന ഹിജാബ് വിലക്ക് പിൻവലിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ. സർക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ‘ഇസ്‌ലാമികവൽക്കരിക്കാൻ’ കാരണമാകുമെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് സുവർണ കുറ്റപ്പെടുത്തി. ജാതി, മതം, സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കാനാണ് യൂണിഫോം കൊണ്ടുവന്നതെന്നും ഹിജാബ് അനുവദിക്കുന്നത് ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2021-ൽ ഹിജാബ് വിവാദം…

Read More

ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനം പുറത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് കേരളത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നലെ ആയത്. ന്ദവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായാണ് വിഡി സതീശന്‍ കേരള മുഖ്യമന്ത്രി എന്ന പ്രഖ്യാപനം വന്നത്. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍,…

Read More

മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് ‘മെഡിക്കൽ ബന്ദ്’; കാരണം ഇത്

ബെംഗളൂരു: ഓൺലൈൻ മരുന്ന് വിതരണ ആപ്പുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മെയ് 20-ന് കർണാടകയിലുടനീളം മരുന്ന് കടകൾ പണിമുടക്കുന്നു. ബെംഗളൂരുവിലെ 6,500 എണ്ണം ഉൾപ്പെടെ സംസ്ഥാനത്തെ 26,000 ഫാർമസികളാണ് അന്നേ ദിവസം അടച്ചിടുന്നത്. ഓൺലൈൻ മരുന്ന് വിൽപനയ്ക്കെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നീക്കം. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് മരുന്നുകളുടെ ഓൺലൈൻ വിൽപനയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. എന്നാൽ സാഹചര്യം മാറിയിട്ടും ഈ അനുമതി പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഫാർമസി ഉടമകൾ ആരോപിക്കുന്നു. വൻകിട ആപ്പുകൾ നൽകുന്ന വലിയ ഡിസ്കൗണ്ടുകളും ’10…

Read More

അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.

ബെംഗളൂരു: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം വർദ്ധിച്ചുവരുന്നതിനൊപ്പം ചാർജിംഗ് കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന തീപിടുത്തങ്ങളും ആശങ്കയാകുന്നു. പലപ്പോഴും വാഹനങ്ങളുടെ ബാറ്ററിയേക്കാൾ ഉപരിയായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ഗുണനിലവാരമില്ലായ്മയാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ് കണക്കിലെടുത്ത് അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ചട്ടങ്ങൾ പാലിക്കാൻ വേണ്ടി മാത്രം സ്ഥാപിക്കുന്ന ഇത്തരം ചാർജിംഗ് സംവിധാനങ്ങൾ പലപ്പോഴും നിശ്ചിത നിലവാരം പുലർത്തുന്നില്ല. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ ദീർഘനേരം ഉയർന്ന വോൾട്ടേജ് ആവശ്യമാണ്. താഴ്ന്ന നിലവാരത്തിലുള്ള വയറിംഗും…

Read More

ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ

ന്യൂഡൽഹി: ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ നടപടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് രംഗത്ത്. ഒരു വിദേശ പരിശീലകനെ നിയമിക്കുന്നതിന് വേണ്ടിയാണ് തന്നെ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജേഷിന്റെ വൈകാരികമായ പ്രതികരണം. തന്റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ജൂനിയർ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. ജൂനിയർ ലോകകപ്പിലെ വെങ്കല മെഡൽ ഉൾപ്പെടെ അഞ്ച് മെഡലുകൾ തന്റെ പരിശീലന കാലയളവിൽ ടീം സ്വന്തമാക്കിയിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകർ പുറത്താക്കപ്പെടുന്നത് സാധാരണമാണെങ്കിലും, ഒരു…

Read More

ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

ബെംഗളൂരു: ധർമസ്ഥല ഗ്രാമത്തിൽ നടന്നതായി പറയപ്പെടുന്ന കൂട്ടക്കബറടക്ക കേസിന്റെ അന്വേഷണ ഭാഗമായി കുഴിയെടുക്കാനും കാട് തെളിക്കാനും എത്തിയ തൊഴിലാളികളുടെ കൂലിയും മണ്ണുമാന്തി യന്ത്രത്തിന്റെ വാടകയും മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർദ്ദേശപ്രകാരം നടത്തിയ ഈ പ്രവൃത്തികളുടെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകളാണ് ഇപ്പോഴും കുടിശ്ശികയായി കിടക്കുന്നത്. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ധർമസ്ഥല ഗ്രാമത്തിലെ വനമേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മനുഷ്യരവശേഷിപ്പുകൾക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനായി ആവശ്യമായ തൊഴിലാളികളെയും മണ്ണുമാന്തി യന്ത്രങ്ങളെയും കാട്…

Read More