സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

ബെംഗളൂരു : കർണാടകയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 1.50 ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 14.25 ശതമാനമായിരുന്ന ക്ഷാമബത്ത 15.75 ശതമാനമായി ഉയരും. 2024-ലെ പുതുക്കിയ ശമ്പള സ്കെയിലിൽ വേതനം കൈപ്പറ്റുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാന സർക്കാർ സർവീസിലുള്ള ജീവനക്കാർക്ക് പുറമെ വിരമിച്ച പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർദ്ധനവ് ബാധകമാണ്. കൂടാതെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർ, യുജിസി,…

Read More

ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായി ഉയർന്നു. ഡീസലിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചു. പ്രാദേശിക നികുതികളിലെ വ്യത്യാസം കാരണം വിവിധ സംസ്ഥാനങ്ങളിൽ വില വർദ്ധനവിൽ നേരിയ മാറ്റങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ പെട്രോൾ വില എത്രയാണ്? ദക്ഷിണേന്ത്യൻ നഗരമായ ബെംഗളൂരുവിൽ പെട്രോളിന് 3.27…

Read More

രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!

home building flat

ബെംഗളൂരു: ഇന്ത്യൻ നഗരങ്ങളിലെ വീട് വാങ്ങൽ മധ്യവർഗ കുടുംബങ്ങൾക്ക് എത്രത്തോളം ദുഷ്കരമാകുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾക്ക് തുടക്കമിട്ട് ഒരു ടെക്കി യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ജെഎസ് ലവേഴ്സ്’ (JSLovers) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും ഐടി പ്രൊഫഷണലുമായ നേഹ ശർമ്മയാണ് തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ബെംഗളൂരുവിൽ രണ്ട് പേർക്ക് ശമ്പളമുണ്ടായിട്ടും ഒരു ഫ്ലാറ്റ് വാങ്ങുന്നത് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കിയെന്നും, എന്നാൽ യുകെയിലേക്ക് താമസം മാറിയതോടെ കാര്യങ്ങൾ മാറിയെന്നുമാണ് നേഹ പറയുന്നത്. യുകെയിലെത്തി രണ്ട് വർഷത്തിനുള്ളിൽ തന്റെ ഒറ്റ ശമ്പളത്തിൽ അവിടെ ഒരു സ്വതന്ത്ര ത്രീ-ബിഎച്ച്കെ…

Read More

കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ഔട്ട്‌ലെറ്റുകൾ വഴിയാണ് ഇതിന്റെ വിതരണം നടക്കുക. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ ബ്രാന്റ് പുറത്തിറക്കുന്നത്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലാണ് ‘മിന്നൽ മാജിക്’ ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയ്‌സ് മദ്യം നിർമ്മിക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വിപണിയിലെ വില. എം.എം (MM) എന്ന ചുരുക്കപ്പേരിലാകും ഈ ബ്രാന്റ് അറിയപ്പെടുക. നേരത്തെ…

Read More

ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; ‘സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി’ ഊർവാണി ഫൗണ്ടേഷൻ

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഊർവാണി ഫൗണ്ടേഷൻ ‘സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റ്’ എന്ന പേരിൽ വിപുലമായ സർവേ ആരംഭിക്കുന്നു. പൊതുജനങ്ങളെ നേരിട്ട് പങ്കെടുപ്പിച്ചുകൊണ്ട് നഗരത്തിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുഗതാഗതത്തിന്റെ ഗുണനിലവാരം, നേരിടുന്ന തടസ്സങ്ങൾ, അവസാന മൈൽ കണക്റ്റിവിറ്റിയിലെ പോരായ്മകൾ എന്നിവ കൃത്യമായി വിലയിരുത്താനാണ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ സതരൂപ ഭട്ടാചാര്യ പറഞ്ഞു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ അഭാവമാണ് പലപ്പോഴും ആളുകളെ പൊതുഗതാഗതത്തിൽ നിന്ന് അകറ്റുന്നത്. മേയ് പകുതി മുതൽ ജൂൺ…

Read More

ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ ‘സിറ്റി ലാറ്റെ’ പ്ലാറ്റ്‌ഫോം

ബെംഗളൂരു: നഗരസഭകൾ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക വിനിയോഗവും പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനായി പുതിയ ഡിജിറ്റൽ സംവിധാനം ഒരുങ്ങുന്നു. അർബൻ പ്ലാനർ അശ്വിൻ മഹേഷും ബെംഗളൂരുവിലെ ‘ബൈസൈക്കിൾ മേയർ’ സത്യനാരായണൻ ശങ്കരനും ചേർന്നാണ് ‘സിറ്റി ലാറ്റെ’ (City Latte) എന്ന പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. വിവിധ കോർപ്പറേഷനുകളുടെ ബജറ്റ് പ്രസംഗങ്ങളും രേഖകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് പദ്ധതികൾ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രോജക്റ്റിനും എത്ര തുക അനുവദിച്ചു, അതിന്റെ നിലവിലെ…

Read More

റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

ബെംഗളൂരു: സംസ്ഥാനത്തെ റോഡ് വികസന പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ മോട്ടോർ വാഹന നിയമങ്ങൾ പുറപ്പെടുവിച്ചു. റോഡ് രൂപകൽപ്പനയുടെ കേന്ദ്രബിന്ദുവായി കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും (Non-Motorised Transport – NMT) പരിഗണിക്കുന്ന ‘കർണാടക മോട്ടോർ വെഹിക്കിൾസ് (അമെൻഡ്മെന്റ്) റൂൾസ്, 2026’ ചൊവ്വാഴ്ച വിജ്ഞാപനം ചെയ്തു. പുതിയ നിയമപ്രകാരം, സംസ്ഥാനത്തെ എല്ലാ പുതിയ റോഡ് നിർമ്മാണങ്ങളിലും നിലവിലുള്ള റോഡുകളുടെ നവീകരണത്തിലും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ നിർബന്ധമാക്കി. പദ്ധതികളുടെ രൂപകൽപ്പന ഘട്ടത്തിൽ തന്നെ ഇവ ഉൾപ്പെടുത്തണമെന്നും വിശദമായ പദ്ധതി റിപ്പോർട്ടിൽ (DPR)…

Read More

ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയ സർക്കാർ ഉത്തരവിനെ പൂർണ്ണമായി ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. വിവിധ സമുദായങ്ങളുടെ വിശ്വാസപ്രകാരം പരമ്പരാഗതമായി ധരിച്ചുവരുന്ന ജനിവാര (പൂണൂൽ), തലപ്പാവ്, ശിവധാര, രുദ്രാക്ഷം തുടങ്ങിയവയ്ക്കുള്ള വിലക്കാണ് സർക്കാർ യഥാർത്ഥത്തിൽ പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിലെ തന്റെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികളിൽ കാവി ഷാൾ അനുവദിക്കുമോ എന്ന ചോദ്യത്തിന്, അതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു. കാവി തലപ്പാവ് അനുവദിക്കുമോ…

Read More

ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

ബെംഗളുരു: 9 വര്‍ഷമായി നഗരവാസികള്‍ കാത്തിരിക്കുന്ന ഈജിപുര മേല്‍പാല നിര്‍മാണം അന്തിമ ഘട്ടത്തിലായി. പാല ത്തില്‍ ഗര്‍ഡറുകള്‍ ഉറപ്പിക്കാന്‍ വേണ്ടിയുള്ള 762 കോണ്‍ക്രീറ്റ് സ്ട്രക്ചറുകളില്‍ 728 എണ്ണം ഘടിപ്പിച്ചു കഴിഞ്ഞു. 4 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഒക്ടോബറോടെ മേല്‍പാലം തുറക്കാനാകുമെന്നാണു ജിബിഎ പ്രതീക്ഷിക്കുന്നത്. കോറമംഗല കേന്ദ്രീയ സദന്‍ മുതല്‍ ഈജിപുര ശ്രീനിവാഗിലു ജംക്ഷന്‍ വരെ 2.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പാലമാണു പൂര്‍ത്തിയായി വരുന്നത്. കോറമംഗല 100 ഫീറ്റ് റോഡില്‍ ഗതാഗതക്കുരുക്കിനു പേര്‌കേട്ട സോണി സിഗ്നല്‍ ഉള്‍പ്പെടെ ഒട്ടേറെ സിഗ്‌നലുകള്‍ ഇല്ലാതെ കുതിക്കാനാകുമെന്നതാണു മേല്‍പാലം…

Read More

സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

Read More