തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ (BEVCO) സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ തിങ്കളാഴ്ച (മാർച്ച് 15) മുതൽ ‘നോട്ട് നിരോധനം’ ഏർപ്പെടുത്തുന്നു. ഇനി മുതൽ ഈ കൗണ്ടറുകൾ വഴി പണം (Cash) സ്വീകരിക്കില്ലെന്നും, പൂർണ്ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റ് (Cashless Payment) രീതിയിലേക്ക് മാറണമെന്നും ബെവ്കോ എംഡി ഹർഷിത അട്ടലൂരി കർശന നിർദ്ദേശം നൽകി. ഇതോടെ, പ്രീമിയം കൗണ്ടറുകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് യുപിഐ (UPI – GPay, PhonePe തുടങ്ങിയവ), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കാനും സുതാര്യത…

Read More

ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

ബെംഗളുരു കുട്ടികളിലെ ഭിന്നശേഷി നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് എല്ലാ ജില്ലകളിലും അടുത്ത വര്‍ഷം ഏര്‍ണി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സിഇ ഐസി) സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഈ കേന്ദ്രങ്ങളില്‍ ശിശുരോഗ വിദഗ്ധര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഹൃദ്രോഗ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരുണ്ടാകും. നിലവില്‍ ചില ജില്ലകളില്‍ ഈ സൗകര്യങ്ങളുണ്ട്. അടുത്ത വര്‍ഷത്തോടെ എല്ലാ ജില്ലകളിലേക്കും വ്യാപിക്കുകയാണ് ലക്ഷ്യം. നേരത്തേ തന്നെ ഭിന്നശേഷിയുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ കുട്ടിക്ക് നല്ല മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Read More

എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാചകവാതക വിതരണത്തിൽ കനത്ത തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. സിലിണ്ടറുകൾക്കായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇതേസമയം തന്നെ വിവിധ സംസ്ഥാനങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ വൻതോതിലുള്ള മോഷണവും പൂഴ്ത്തിവെപ്പും പിടികൂടിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും മോഷണവും: വിവിധ നഗരങ്ങളിൽ വ്യാപക റെയ്ഡിനിടെ അധികൃതർ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഹൈദരാബാദിലും സെക്കന്തരാബാദിലും വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അനധികൃതമായി സൂക്ഷിച്ച 381 സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 11 മുതൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ തുടർച്ചയായ പരിശോധന നടത്തിവരികയാണെന്ന് ചീഫ് റേഷനിംഗ്…

Read More

ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

ഡൽഹി: പാചകവാതക സിലിണ്ടറുകൾക്കായി വിതരണക്കാരുടെ ഓഫീസുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി ഗ്യാസ് കമ്പനികൾ. ഇൻഡ്യൻ (Indane), എച്ച്പി (HP), ഭാരത് ഗ്യാസ് (Bharat Gas) ഉപഭോക്താക്കൾക്ക് ഇനി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയോ ഒരു മിസ്സ്ഡ് കോളിലൂടെയോ വീട്ടിലിരുന്ന് തന്നെ സിലിണ്ടറുകൾ ബുക്ക് ചെയ്യാം. പ്രധാന കമ്പനികൾ നൽകുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്: ഇൻഡ്യൻ ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ്, എസ്എംഎസ്, മിസ്സ്ഡ് കോൾ എന്നിവ വഴി ബുക്ക് ചെയ്യാം. വാട്‌സ്ആപ്പിൽ 7588888824 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത…

Read More

നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പത്തു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികൾ. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. പതിനാല് സംസ്ഥാനങ്ങളിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രിൽ 30നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാന്‍സ് സ്വദേശിയായ ക്രിസ്റ്റിന്‍ എമിലിയാണ് മരിച്ചത്. വര്‍ക്കലയില്‍ വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.

Read More

മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?

ബെംഗളൂരു: കർണാടകയുടെ അഭിമാനമായ മൈസൂരു സിൽക്ക് സാരികൾ ഇനി ഓൺലൈനിൽ ലഭിച്ചേക്കില്ല. ഉത്പാദനത്തെക്കാൾ കൂടുതൽ ആവശ്യക്കാരുള്ള സാഹചര്യത്തിൽ, സാരികളുടെ ഓൺലൈൻ വിൽപ്പന താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (KSIC) ആലോചിക്കുന്നു. നേരിട്ട് സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് മുൻഗണന നൽകാനാണ് ഈ നീക്കം. കെഎസ്ഐസി സ്റ്റോറുകൾക്ക് മുന്നിൽ അതിരാവിലെ മുതൽ സാരി വാങ്ങാനായി ആളുകൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിദിനം 350 മുതൽ 400 വരെ സാരികൾ മാത്രമാണ് നിലവിൽ നിർമ്മിക്കുന്നത്. ഓൺലൈൻ വിൽപ്പന കൂടി സജീവമായതോടെ സ്റ്റോക്കുകൾ…

Read More

കടുത്ത വേനലിൽ കർണാടക ഇരുട്ടിലേക്ക്! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലേക്ക്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രകൃതിവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ, ബെംഗളൂരുവിലെ പ്രധാന വാതക വൈദ്യുതി നിലയം അടച്ചുപൂട്ടി. നിലവിൽ പ്രതിദിനം 355 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കർണാടകയിൽ ആവശ്യമായി വരുന്നത്. ഗ്യാസ് പ്ലാന്റ് അടച്ചതോടെ ഈ കുറവ് നികത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള താപ, ജല, സൗരോർജ്ജ നിലയങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരും. വേനൽ കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരുന്നത് സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ കാരണമായേക്കുമെന്ന് ഉദ്യോഗസ്ഥർ…

Read More

ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍  പറഞ്ഞു. ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്.…

Read More

ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില്‍ മൊറയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് കാര്‍ ഡ്രൈവര്‍ ഷിയാസ്. അപകടസമയത്ത് കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.  

Read More
Click Here to Follow Us