അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്. മാർച്ച് അഞ്ചിന് ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അറബിയിലായിരുന്നു സന്ദേശം വന്നത്. ‘നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ’ എന്നായിരുന്നു സന്ദേശത്തിൽ…
Read MoreMonth: March 2026
പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
ദുബായ്: ഗൾഫ് രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ വ്യോമാക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ ഒമാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധസേന വെടിവെച്ചിട്ടു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായിലെ തന്ത്രപ്രധാന മേഖലകളിൽ കർശന ജാഗ്രത തുടരുകയാണ്. ദുബായിൽ വർക്ക് ഫ്രം ഹോം; പ്രതിരോധം ശക്തമാക്കി യുഎഇ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) നേരെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകി. ഡൗൺ ടൗണിലെ ഓഫീസുകളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ…
Read Moreതമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;
ചെന്നൈ: തമിഴ് സാഹിത്യലോകത്തെ ഇതിഹാസ തുല്യനായ കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു ഒരു പരിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980-ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അൻപത്…
Read Moreഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു
Read Moreപത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്.’ മാർച്ച് അഞ്ചിന് ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അറബിയിലായിരുന്നു സന്ദേശം വന്നത്. ‘നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ’ എന്നായിരുന്നു സന്ദേശത്തിൽ…
Read Moreഗൂഗിൾ മാപ്പ് നോക്കി പാഞ്ഞെത്തിയത് സെക്രട്ടേറിയറ്റിലേക്ക്; ‘പൂക്കുറ്റിയായി’ കാറോടിച്ച യുവാക്കൾ പിടിയിൽ
തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.
Read Moreതളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ
തിരുവനന്തപുരം: പ്രശസ്ത യുട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യയ്ക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് പേടിപ്പെടുത്തുന്ന അനുഭവം. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതിനെത്തുടർന്ന് അബോധാവസ്ഥയിലായതും മരണം മുന്നിൽ കണ്ട നിമിഷങ്ങളെ കുറിച്ചുമാണ് കാർത്തിക് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്. ഭാര്യ വർഷയുടെ സമയോചിതമായ ഇടപെടലാണ് കാർത്തിക്കിന്റെ ജീവൻ രക്ഷിച്ചത്. സംഭവിച്ചത് ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കാർത്തിക് മൂന്ന് തവണ തുമ്മുകയായിരുന്നു. ആ സമയത്ത് ഭക്ഷണം വായിലുണ്ടായിരുന്നു. തുമ്മലിന് പിന്നാലെ വെള്ളം ചോദിച്ച കാർത്തിക് പെട്ടെന്ന് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. “കണ്ണ് തുറന്നപ്പോൾ വർഷ എന്റെ…
Read Moreമധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി നടത്തിയ സമരം പിന്‍വലിച്ചു. സമരത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ ചര്‍ച്ച നടത്താനാണ് നിര്‍ദേശം. മധ്യസ്ഥ ചര്‍ച്ചയുടെ ഫലം വ്യാഴാഴ്ച കോടതിയെ അറിയിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ സമരം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും അനുകൂല സമീപനത്തെ തുടര്‍ന്ന് സമരം നിര്‍ത്തിയെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മറ്റ് ആശുപത്രി മാനേജ്മെന്റുകളുമായും ചര്‍ച്ച…
Read Moreകൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ…
Read Moreഎയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം വിമാനയാത്രക്കാരുടെ കീശ ചോർത്തുന്നു. എയർ ഇന്ത്യയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ധന സർചാർജ് (Fuel Surcharge) പ്രഖ്യാപിച്ചു. മാർച്ച് 14 (ഇന്ന്) അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർധിച്ചതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായത്. ഈ മേഖലയിൽ 85 ശതമാനത്തിലേറെ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് അധിക തുക നൽകേണ്ടി വരും. വർധിപ്പിച്ച…
Read More