ബെംഗളൂരു : കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ വീടിന് പുറത്ത് ഉറങ്ങാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലുള്ള സിന്ദനൂർ താലൂക്കിലെ ഉമലുട്ടി ഗ്രാമത്തിൽ വീടിന് മുന്നിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ പാമ്പ് കടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മാർച്ച് 8-ന് രാത്രി നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ചൂട് കാരണമാണ് യെല്ലമ്മ എന്ന വൃദ്ധ വീടിന് പുറത്ത് കിടക്ക വിരിച്ച് ഉറങ്ങാൻ തീരുമാനിച്ചത്. ആ സമയത്ത് ഒരു തവളയെ പിടിക്കാനായി എത്തിയ പാമ്പ്…
Read MoreMonth: March 2026
ഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല”; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ
ഡൽഹി: ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് പോക്കറ്റ് ചോരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പവും മൊത്തവില സൂചികയും അടിസ്ഥാനമാക്കിയാണ് ഈ വാർഷിക വർദ്ധനവ്. വാർഷിക പാസ് നിരക്കിലെ മാറ്റം നിശ്ചിത ദൂര പരിധിക്കുള്ളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കുള്ള വാർഷിക പാസ് നിരക്ക് ₹3,000-ൽ നിന്ന് ₹3,075 ആയി ഉയരും. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി 200 ടോൾ ക്രോസിംഗുകൾക്കോ ആണ് ഈ പാസ് ഉപയോഗിക്കാനാവുക.…
Read Moreശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനം പോലുള്ള ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതന്മാരുമായി ആലോചിച്ചായിരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ലെന്നും, സുപ്രീംകോടതി ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടിയായി സർക്കാർ 17 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ആ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജികളിലൂടെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ആചാരപരമായ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മതപണ്ഡിതന്മാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ…
Read Moreസിൽക്ക് ബോർഡിന് ‘ശാപമോക്ഷം’ ഇതാ”; ഇനി ‘പറന്നു’ പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!
ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും കുപ്രസിദ്ധമായ സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ ഇനി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരില്ല. ഏറെക്കാലമായി കാത്തിരുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രണ്ടാം ഘട്ടം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു. മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യ വാരമോ ഉദ്ഘാടനം നടക്കാനാണ് സാധ്യത. കുരുക്കഴിക്കാൻ 449 കോടിയുടെ പദ്ധതി ഏകദേശം 449 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഫ്ലൈഓവറിന് 3.36 കിലോമീറ്റർ നീളമാണുള്ളത്. ലൂപ്പുകളും റാമ്പുകളും ഉൾപ്പെടെ ആകെ 5.12 കിലോമീറ്റർ വിസ്തൃതിയുണ്ട്. 2024-ൽ…
Read Moreഉടമകളുടെ ശ്രദ്ധയ്ക്ക്: നഗരത്തിലെ വാഹന പരിശോധനയ്ക്ക് ഗതാഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
ബെംഗളൂരു: ആർടിഒ ഓഫീസുകളിൽ നേരിട്ടെത്താതെ വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്ക് അറുതി വരുത്താൻ കർശന നടപടികളുമായി കർണാടക ഗതാഗത വകുപ്പ്. ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ‘ജിയോ ഫെൻസിങ്’ സംവിധാനവും ‘എം-വാഹൻ’ മൊബൈൽ ആപ്പും നിർബന്ധമാക്കി. ബെംഗളൂരുവിലെ കോറമംഗല ആർടിഒ ഓഫീസിൽ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വാഹനങ്ങൾക്ക് നേരിട്ടുള്ള പരിശോധന കൂടാതെ എഫ്.സി നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് അതേസമയം തന്നെ ബെംഗളൂരുവിൽ വച്ച് എഫ്.സി അനുവദിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 10,210…
Read Moreകർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!” ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
ബെംഗളുരു ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കെഎ സ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ പ്രതിദിന എക്‌സ്പ്രസിന്റെ (മംഗളൂരു വഴി) കോഴിക്കോട് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. കോഴിക്കോട് നിന്നുള്ള മടക്ക സര്‍വീസ് 16ന് തുടങ്ങും. ട്രെയിന്‍ കോഴിക്കോട്ടേക്ക് നീ ട്ടാന്‍ 2024 ജനുവരിയില്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി താല്‍ക്കാലിക സമയപട്ടി കയും പുറത്തിറക്കിയിരുന്നു. എന്നാല്‍, കര്‍ണാടകയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തുടര്‍നടപടി ഉണ്ടായില്ല. പുതിയ സമയപട്ടികയ്ക്ക് കഴി ഞ്ഞ ദിവസമാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പും…
Read Moreകോവിഡ് കാലത്ത് നിലച്ച ‘ബത്തേരി സ്പെഷ്യൽ’ തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം
ബെംഗളുരു കേരള ആര്‍ടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്‌പെഷല്‍ സുപ്പര്‍ഫാസ്റ്റ് സര്‍വീസ് 16ന് പുനരാരംഭിക്കും. ബത്തേരിയില്‍ നിന്നുള്ള സര്‍വീസ് നാളെ പുറപ്പെടും. കോവിഡ് കാലത്തു നിര്‍ത്തിയ സര്‍വീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളില്‍ രാവിലെ 9.02ന് ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (12.07), ഗുണ്ടല്‍പേട്ട്, മുത്തങ്ങ വഴി വൈകിട്ട് 3.22ന് ബത്തേരിയിലെത്തും. ബത്തേരിയില്‍ നിന്ന് ഞായറാഴ്ചകളില്‍ രാത്രി 9.30ന് പുറപ്പെട്ട് കേണിച്ചിറ (9.50), നടവയല്‍ (10), പനമരം (10.10), മാനന്തവാടി (10.40), മൈസൂരു (2.40) വഴി രാവിലെ 5.20നു ബെംഗളൂരുവിലെത്തും. 472 രൂ പയാണ്…
Read Moreഎം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
മലപ്പുറം: എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു.’ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്‌ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലേക്കെത്തിയ കെ എസ് ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും. മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഐഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.
Read Moreകെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഡൽഹിയിലേക്കില്ല. കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്. തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.
Read Moreകെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
തൃശൂര്‍: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്‍റെ നീക്കം.
Read More