കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!” ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

ബെംഗളുരു ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കെഎ സ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ പ്രതിദിന എക്‌സ്പ്രസിന്റെ (മംഗളൂരു വഴി) കോഴിക്കോട് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. കോഴിക്കോട് നിന്നുള്ള മടക്ക സര്‍വീസ് 16ന് തുടങ്ങും.

ട്രെയിന്‍ കോഴിക്കോട്ടേക്ക് നീ ട്ടാന്‍ 2024 ജനുവരിയില്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി താല്‍ക്കാലിക സമയപട്ടി കയും പുറത്തിറക്കിയിരുന്നു. എന്നാല്‍, കര്‍ണാടകയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തുടര്‍നടപടി ഉണ്ടായില്ല.

പുതിയ സമയപട്ടികയ്ക്ക് കഴി ഞ്ഞ ദിവസമാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചു. യശ്വന്തപുര, കുണിഗല്‍, ചന്ന രായപട്ടണ, ഹാസന്‍, സകലേ ഷ്പുര, സുബ്രഹ്‌മണ്യ റോഡ്, മംഗളൂരു ജംക്ഷന്‍, കാസര്‍കോ ട്, പയ്യന്നൂര്‍ വഴിയാണ് സര്‍വീ.

  • കെഎസ്ആര്‍ ബെംഗളൂരു- കോഴിക്കോട് എക്‌സ്പ്രസ് (16511) രാത്രി 9.35നു ബെംഗളൂരു വില്‍ നിന്ന് പുറപ്പെട്ട് തലശേരി – 11.20, വടകര-11.41, കൊയിലാണ്ടി-11.58 വഴി പിറ്റേദിവസം ഉച്ചയ്ക്ക് 12.40നു കോഴിക്കോട്ടെത്തും
  • കോഴിക്കോട്-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് (16512) വൈകിട്ട് 3.30നു പുറപ്പെട്ട് കൊ യിലാണ്ടി-3.52, വടകര -4.12, തലശേരി- 4.34 കണ്ണൂര്‍- 5.05 വഴി രാവിലെ 6.35നു വിലെത്തും.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ബസിനെക്കാള്‍ ചാര്‍ജ് കുറവ്
കര്‍ണാടകയുടെ തീരദേശ മേഖ ലയെ ബെംഗളുരുവുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ കോഴിക്കോട് വരെ നീട്ടുന്നത് ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നായിരുന്നു കര്‍ണാടകയുടെ വാദം.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

2007ല്‍ ബെംഗളുരു മംഗളൂരു റൂട്ടില്‍ ആരംഭിച്ച ട്രെയിനാണ് പിന്നീട് കേരളത്തിന്റെ സമ്മര്‍ദ ഫലമായി കണ്ണൂരിലേക്ക് നീട്ടിയത്. മലബാറിലേക്കുള്ള മറ്റൊരു പ്രതിദിന ട്രെയിനായ യശ്വന്തപുര കണ്ണൂര്‍ എക്‌സ്പ്രസ് (16527/16528 ) സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി 662 കിലോമീറ്റര്‍ ദൂരം 13 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. പുതിയ സര്‍വീസിന് ഇതിലും അധിക സമയം വേണ്ടിവരുമെങ്കിലും ബസിനെക്കാള്‍ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകും.

ഇതോടെ ബെംഗളുരുവില്‍ നിന്ന് മലബാറിലേക്കുള്ള പ്രതിദിന ട്രെയിനുകളുടെ എണ്ണം രണ്ടാകും. കൂടാതെ സേലം, പാലക്കാട് വഴി യശ്വന്തപുര-മംഗളൂരു പ്രതിവാര ട്രെയിനും സര്‍വീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts