വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാന്‍സ് സ്വദേശിയായ ക്രിസ്റ്റിന്‍ എമിലിയാണ് മരിച്ചത്. വര്‍ക്കലയില്‍ വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts