ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന വിപുലമായ ക്ഷേമപദ്ധതികളാണ് വനിതാ ദിനാഘോഷ പരിപാടിക്കിടെ വിജയ് പ്രഖ്യാപിച്ചത്. നിലവിലെ പ്രമുഖ പാർട്ടികളായ ഡിഎംകെയും അണ്ണാഡിഎംകെയും നൽകുന്ന വാഗ്ദാനങ്ങളെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്.
പ്രധാന വാഗ്ദാനങ്ങൾ:
സാമ്പത്തിക സഹായം: 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകും. (സർക്കാർ ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കും).
വിവാഹ സമ്മാനം: നവവധുക്കൾക്ക് സ്വർണ്ണവും സിൽക്ക് സാരിയും സൗജന്യമായി നൽകും.
ശിശുക്ഷേമം: കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ സ്വർണ്ണമോതിരം സമ്മാനമായി നൽകും.
യാത്രാ സൗകര്യം: സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കും.
അന്നപൂരണി സൂപ്പർ 6: കുടുംബശ്രേയസ്സിനായി ‘അന്നപൂരണി സൂപ്പർ 6’ എന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കും.
സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന:
സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും അത് നേരിട്ട് മുഖ്യമന്ത്രിയുടെ (തന്റെ) കീഴിലായിരിക്കുമെന്നും വിജയ് വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെയും അണ്ണാഡിഎംകെയും പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത സ്ഥാനത്താണ് 2500 രൂപ പ്രഖ്യാപിച്ചുകൊണ്ട് വിജയ് കളം പിടിക്കുന്നത്. തമിഴ്‌നാട്ടിലെ നിർണ്ണായകമായ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള വിജയ്‌യുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഗ്യാസ് സിലിണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ
ഓരോ വര്‍ഷവും ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് അന്നപൂരണി സൂപ്പര്‍ 6. വിവാഹ സഹായവും വിജയ് പ്രഖ്യാപിച്ചു. വധുവിന് ഒരു പവന്‍ സ്വര്‍ണവും സില്‍ക്ക് സാരിയും നല്‍കും. മറ്റൊരു പ്രധാന പദ്ധതിയായ വെട്രി പയണം പ്രകാരം വനിതകള്‍ക്ക് തമിഴ്‌നാട്ടില്‍ ഉടനീളം സൗജന്യ യാത്ര അനുവദിക്കും.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ റാണി വേലുനാച്ചിയാര്‍ ടീം രൂപീകരിക്കും. സുരക്ഷാ വെല്ലുവിളി നേരിടുമ്പോള്‍ അമര്‍ത്തുന്നതിന് പ്രത്യേക ബട്ടന്‍ തയ്യാറാക്കും. ഇത് സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഏത് സമയവും ഈ കേന്ദ്രത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും. ഓട്ടോ, ബസ് തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളിലെല്ലാം ഈ ബട്ടന്‍ ഘടിപ്പിക്കും.
റേഷന്‍ കടകള്‍, സ്‌കൂള്‍, കോളജ് വഴി സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യും. നിലവില്‍ സംസ്ഥാനത്ത് പാഡ് വിതരണം നടക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ് എന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്വര്‍ണ മോതിരം സൗജന്യമായി വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവനും 15000 രൂപ വീതം നല്‍കുമെന്നും വിജയ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]