എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് പിഎഫ് തുക നിമിഷങ്ങള്‍ക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കും. ഇപിഎഫ്ഒ പരിഷ്‌കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്ഒ 3.0’ യോടെ ഈ സേവനം പൂര്‍ണമായും സജീവമാകും. ഈ പുതിയ മൊബൈല്‍ ആപ്പും യുപിഐ സംവിധാനവും…
Read MoreMonth: February 2026
ബെംഗളൂരു മലയാളികളുടെ വിഷു യാത്ര ഗോവിന്ദയാകുമോ? റിസർവേഷൻ തുറന്നയുടനെ ട്രെയിനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ; ഇനി ടിക്കറ്റ് ഈ ട്രെയിനിൽ മാത്രം
ബെംഗളൂരു: വിഷുവിനോട് അടുത്ത ദിവസങ്ങളിലെ ട്രെയിൻ ടിക്കറ്റുകൾ വിറ്റുതീരുന്നത് അതിവേഗമാണ്. അറുപത് ദിവസം മുമ്പാണ് ട്രെയിനുകൾ റിസർവേഷന് വേണ്ടി തുറക്കുക. ഏപ്രിൽ പത്താം തിയ്യതിയിലെ റിസർവേഷൻ ഓപ്പണായപ്പോൾ അതിവേഗമാണ് എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നത്. ഏപ്രിൽ 11ലെ ചില ട്രെയിനുകളും ഇതിനകം റിസർവേഷൻ തുറന്നിട്ടുണ്ട്. ഇവയിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്കോ ആർഎസിയിലേക്കോ മാറിയിട്ടുണ്ട്. വന്ദേ ഭാരതിൽ ടിക്കറ്റ് ലഭ്യമാണ് ഇന്ന് തുറന്ന ഏപ്രിൽ 10, 11 തിയ്യതികളിലെ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് റിസർവേഷനുകൾ ലഭ്യമാണ്. രാവിലെ 5.10ന് എടുത്ത് എറണാകുളത്ത്…
Read Moreകേരളം സ്തംഭിക്കും; നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്
തിരുവനന്തപുരം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന്…
Read Moreഇ.സി.ഡബ്യൂ.എ. 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് യോഗം നടത്തി; ഓറാ 2026 പ്രഖ്യാപിച്ചു
ബെംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് സിറ്റി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (ഇ.സി.ഡബ്യൂ.എ.) 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടത്തി. ഇലക്ട്രോണിക് സിറ്റി തിരൂപലായ റോഡിലെ പൂജ ഇന്‌സ്ടിട്യൂട്ടില്‍ വെച്ചാണ് യോഗം നടന്നത്. പ്രഥമ യോഗത്തില്‍ ഇ.സി.ഡബ്യൂ.എ. യുടെ 2026 – 2027 വര്‍ഷത്തെ കലാ കായിക പരിപാടികളുടെ പ്രഘ്യാപനവും നടത്തി വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഓറാ (Aura )2026-ന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രാഥമിക ചർച്ചകളും പദ്ധതികളും മീറ്റിംഗിൽ…
Read Moreവിജയനഗര്‍ മേരി മാതാ ഇടവക; ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
ബെംഗളൂരു: വിജയനഗര്‍ മേരി മാതാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മണ്ഡ്യാ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷ സമാപന പരിപാടികള്‍ ആരംഭിച്ചത്. വൈകിട്ട് ഏഴു മണിക്ക് ജൂബിലി സമാപന പൊതുസമ്മേളനം നടന്നു. അഭിവന്ദ്യ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. സിബി ഞാവള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ആരംഭ കാലത്തുണ്ടായിരുന്ന കുടുംബങ്ങളെ ആദരിച്ചു. ഇടവകയുടെ പുതിയ…
Read Moreഒരാഴ്ച പിന്നിട്ട് തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; പ്രതികൾ ബെംഗളുരുവിലേക്ക് കടന്നെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി കേരള പോലീസ്
പത്തനംതിട്ട: സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്നാണ് സൂചന. ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ…
Read Moreശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനും ഇഡി നോട്ടീസ്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി. അടുത്ത ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. നേരത്തെ കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത തേടിയാണ് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം…
Read Moreജെമിമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതിക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കിട്ടി!”വിവാദ പോസ്റ്റ് അറപ്പുളവാക്കുന്നതെന്ന് പ്രകാശ് രാജ്; വ്യാപക വിമർശനം
മുംബൈ∙ വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഡബ്ല്യുപിഎലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു വിവാദമാകുകയും ചെയ്തു. ‘ജമീമ റോഡ്രിഗസിനെ യേശു…
Read Moreബെംഗളൂരുവിലെ സസ്പയിൽ അർധനഗ്നയായി കിടന്നപ്പോൾ വാതിൽ തുറന്ന് കയറിയ തെറപ്പിസ്റ്റ് മോശമായി പെരുമാറി’; പരാതിയുമായി കനേഡിയൻ യുവതി
ബെംഗളൂരു: മസാജിങ്ങിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി.…
Read Moreകാരണം വ്യക്തമാക്കാതെ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ
സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. മെറ്റ ഈ രീതിയിലൊരു നടപടിയെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തങ്ങളെ ഇതിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് ദേശാഭിമാനി പറഞ്ഞു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നാണ് ദേശാഭിമാനിയുടെ പ്രതികരണം. കാരണം കാണിക്കല്‍ ഇ- മെയിലും ലഭിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാക കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും അമേരിക്കയേയും നിരന്തരം വിമര്‍ശിച്ചത് മൂലമാണോ മെറ്റയുടെ ഈ നടപടിയെന്ന സംശയവും ദേശാഭിമാനി…
Read More