കൊല്ലം: ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ മുരാരി തന്ത്രി എന്നറിയപ്പെടുന്ന ജ്യോത്സ്യൻ രാജന്‍ ബാബു അറസ്റ്റിൽ. കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. പിന്നീട് ഇയാൾ ഒൾവിൽ പോവുകയായിരുന്നു. പുത്തൂർ വേണ്ടാർ സ്വദേശിയാണ് രാജൻ ബാബു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന…
Read MoreMonth: February 2026
വയനാട്ടിൽ കർണാടകയിൽ നിന്നുള്ള ഒരു വ്യവസായി തീകൊളുത്തി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കേരളത്തിലെ വയനാട്ടിൽ കർണാടകയിൽ നിന്നുള്ള ഒരു ബിസിനസുകാരൻ കുടുംബത്തോടൊപ്പം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു . കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ കുട്ട ഗ്രാമത്തിലെ താമസക്കാരനായ ബിസിനസുകാരൻ സജീർ ദുരന്തത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സജീറിന്റെ ഭാര്യയെ കാലിക്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. മാനന്തവാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. ബിസിനസുകാരനായ സജീറിന് കുട്ട ഗ്രാമത്തിൽ നിരവധി കടങ്ങളുണ്ടായിരുന്നു. സജീർ എന്ന ബാപ്പുവിന് 20 ലക്ഷം രൂപ കടമുണ്ടായിരുന്നു. കടം വാങ്ങിയ ബാപ്പുവിന്റെ…
Read Moreനഗരത്തിൽ എട്ടര പവൻറെ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു: പിന്നാലെ മറ്റിടങ്ങളിലും മാലപൊട്ടിച്ചു
ബെംഗളൂരു: ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. പിന്നാലെ ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്വർണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ ബെംഗളൂരുവിൽ മാല മോഷണ പരാതികൾ ഏറുകയാണ്. ബൈക്കിലെത്തി മാല പൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തിയ ശേഷവും ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് ആശങ്ക ഏറ്റുകയാണ് നഗരത്തിൽ. നെലമംഗലയ്ക്കടുത്ത്…
Read Moreമെട്രോ സ്റ്റേഷനിൽ വച്ച് മകനെയും കാമുകിയെയും കൈയ്യോടെ പൊക്കിയ അമ്മ ചെയ്തത്; വീഡിയോ കാണാം
മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു ‘വിവാഹ നിശ്ചയ’ത്തിന്റെ വീഡിയോയാണ് ഇത്.സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും പടർത്തുന്ന ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എക്സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോയിൽ, മെട്രോ സ്‌റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനും കാമുകിക്കും അരികിലേക്ക് മധുരപലഹാരങ്ങളും പഴങ്ങളുമായി അമ്മ എത്തുന്നത് കാണാം. ചടങ്ങുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അമ്മ, വീഡിയോ എടുക്കുന്ന ആളോട് ദൃശ്യങ്ങൾ ശരിയായി പകർത്താൻ നിർദ്ദേശിക്കുന്നതും…
Read Moreതനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ ശ്രദ്ധകേന്ദ്രമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കി
കാസർകോട്: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം താരവുമായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ചിന്നു പാപ്പു. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ചിന്നുവിനുള്ളത്. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയും വിവിധ ഉൽപ്പന്നങ്ങളുടെ പ്രമോഷൻ വീഡിയോകളിലൂടെയും ചിന്നു ചുരുങ്ങിയ കാലം കൊണ്ട്…
Read Moreപുലർച്ചെ വൻ തീപിടുത്തം; നാല് ഗോഡൗണുകൾ കത്തിനശിച്ചു
ബെംഗളൂരു: മൈസൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കേസരെ പ്രദേശത്ത് ഞായറാഴ്ച രാത്രി ഉണ്ടായ വൻ തീപിടുത്തത്തിൽ നാലിലധികം ഗോഡൗണുകൾ കത്തിനശിച്ചു. മൈസൂരു-ബെംഗളൂരു ഹൈവേയ്ക്ക് സമീപമുള്ള ഈ ഗോഡൗണുകളിൽ പഴയ സാധനങ്ങൾ ആണ് സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് പിടിച്ച തീ നിമിഷങ്ങൾക്കുള്ളിൽ പടർന്നു കയറി. ചുറ്റുപാടും കനത്ത പുക മൂടി, പരിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചതിനെത്തുടർന്ന് നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പഴയ വസ്തുക്കളും കത്തുന്ന വസ്തുക്കളും കാരണം തീ…
Read Moreവൈദ്യുതി നിരക്ക് ഉയരാൻ സാധ്യത; സംസ്ഥാനത്തെ ജനങ്ങൾക്ക് കറന്റ് ഷോക്ക് ‘ഗ്യാരണ്ടി;
ബെംഗളൂരു: അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന കർണാടകയിലെ ജനങ്ങൾക്ക് മറ്റൊരു ഞെട്ടൽ കൂടി, സംസ്ഥാനത്ത് ഉടൻ തന്നെ വൈദ്യുതി വില വർദ്ധനവിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മിക്ക വൈദ്യുതി വിതരണ കമ്പനികളും നഷ്ടത്തിലായതിനാൽ, നഷ്ടം നികത്താൻ വൈദ്യുതി വില വർദ്ധിപ്പിക്കാൻ ബെസ്കോം വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നിർദ്ദേശം സമർപ്പിച്ചു. വൈദ്യുതി വില യൂണിറ്റിന് ഒരു രൂപ വീതം വർദ്ധിപ്പിക്കണമെന്നാണ് ബെസ്കോം അഭ്യർത്ഥിന. പൊതുജനങ്ങളുടെ വാദം കേൾക്കലിന് ശേഷം അന്തിമ തീരുമാനം എടുക്കും. വർദ്ധനവ് യൂണിറ്റിന് 8 മുതൽ 10 പൈസ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഏപ്രിൽ…
Read Moreവേനല്‍മഴക്കാലത്ത് മുന്നോടിയായി അപകടമരങ്ങള്‍ക്ക് മഴു വീഴുന്നു; അപകടമരം കണ്ടാൽ നിങ്ങൾക്കും വിവരം അറിയിക്കാം
ബെംഗളുരു: വേനല്‍ മഴയ്ക്ക് മുന്നോടിയായി നഗരത്തില്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന ഉണങ്ങിയ മരങ്ങളും കേടു സംഭവിച്ച മരച്ചില്ലകളും വെട്ടി മാറ്റുന്ന നടപടി ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി ബിഎ) ആരംഭിച്ചു. മുന്‍ വര്‍ഷങ്ങ ളില്‍ മഴക്കാലത്തു മരം വീണു യാത്രക്കാര്‍ മരിക്കുകയും വാഹനങ്ങള്‍ തകരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇന്നലെ നോര്‍ത്ത് സിറ്റി കോര്‍പറേഷനിലെ യെലഹങ്കയില്‍ ഒട്ടേറെ ഇടങ്ങളില്‍ റോഡ രികുകളിലെ മരം വെട്ടിമാറ്റി. ജി ബിഎ വനംവകുപ്പിന്റെ നേതൃത്വ ത്തിലാണു നടപടികള്‍ പുരോഗ മിക്കുന്നത്. കാല്‍നടയാത്രക്കാരു ടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും വൃത്തിയുള്ള…
Read Moreശബരിമല സ്വർണ കൊള്ള ബിജെപിയും വെട്ടിൽ; ജാല ഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ മുൻ കർണാടക മുഖ്യമന്ത്രിയോടൊപ്പം പോറ്റിയുടെ ദൃശ്യങ്ങൾ പുറത്ത്
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ക്ക് ലഭിച്ചു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്
Read Moreശബരിമല ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം; ദിവസേന 6000 രൂപവരെ അയച്ചതായി കണ്ടെത്തി
തിരുവനന്തപുരം: കഴിഞ്ഞ തീർഥാടന കാലത്തു ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ച ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചു.സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാർ ദിവസവും പണം അയച്ചിരുന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ദിവസവേതനക്കാർക്കുള്ള പണം സീസൺ കഴിഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടാണ് ദേവസ്വം ബോർഡ് നൽകുന്നത്. അതിനു മുൻപു ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതു സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കാണു ഭൂരിഭാഗം പേരും പണം അയച്ചിരിക്കുന്നത്. നൂറിലേറെ പേരെയാണു കാണിക്ക…
Read More