പുലർച്ചെ വൻ തീപിടുത്തം; നാല് ഗോഡൗണുകൾ കത്തിനശിച്ചു

ബെംഗളൂരു: മൈസൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കേസരെ പ്രദേശത്ത് ഞായറാഴ്ച രാത്രി ഉണ്ടായ വൻ തീപിടുത്തത്തിൽ നാലിലധികം ഗോഡൗണുകൾ കത്തിനശിച്ചു.

മൈസൂരു-ബെംഗളൂരു ഹൈവേയ്ക്ക് സമീപമുള്ള ഈ ഗോഡൗണുകളിൽ പഴയ സാധനങ്ങൾ ആണ് സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് പിടിച്ച തീ നിമിഷങ്ങൾക്കുള്ളിൽ പടർന്നു കയറി.

ചുറ്റുപാടും കനത്ത പുക മൂടി, പരിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചതിനെത്തുടർന്ന് നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ഭാഗ്യവശാൽ, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പഴയ വസ്തുക്കളും കത്തുന്ന വസ്തുക്കളും കാരണം തീ വേഗത്തിൽ പടർന്നതാകാമെന്നാണ് നി​ഗമനം. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ തീയിൽ നശിച്ചിരിക്കാൻ സാധ്യതയുണ്ട്. മദ്യപിച്ചിരിക്കെ ചില അക്രമികൾ തീയിട്ടതായാണ് സംശയിക്കുന്നത്. മൈസൂരുവിലെ എൻ.ആർ. പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts